SHARE

രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കായുള്ള ഡല്‍ഹിയുടെ സാധ്യതാ ടീം പ്രഖ്യാപിച്ചു. 30 അംഗ സാധ്യതാ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോഹ്‌ലിയെ കൂടാതെ ശിഖര്‍ ധവാന്‍, ഇഷാന്ത് ശര്‍മ്മ, റിഷഭ് പന്ത് എന്നിവരും സാധ്യതാ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

എന്നാല്‍ സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇന്ത്യയ്ക്കായി എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന കോഹ്‌ലി ഡല്‍ഹിക്കായി കളിക്കാന്‍ ഇടയില്ല. കാരണം ആ സമയത്ത് വെസ്റ്റ് ഇന്‍ഡീസ് പര്യടനം ഇന്ത്യയില്‍ നടക്കുന്ന സമയമാണ്. ഡിസംബര്‍ 9-ാണ് ഡല്‍ഹിയുടെ രഞ്ജി മത്സരങ്ങള്‍ ആരംഭിക്കുന്നത്.

എന്നാല്‍ മറ്റു താരങ്ങള്‍ എല്ലാ ഫോര്‍മാറ്റകളിലും കളിക്കാത്തതിനാല്‍ ഒരു പക്ഷെ ഡല്‍ഹിയ്ക്കായി കളിക്കാനിറങ്ങിയേക്കും. നവദ്ദീപ് സെയ്‌നിയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാധ്യതാ പട്ടിക ഇങ്ങനെയാണ്‌

Virat Kohli, Shikhar Dhawan, Ishant Sharma, Rishabh Pant, Navdeep Saini, Kunwar Bidhuri, Jonty Sidhu, Nitish Rana, Shivam Sharma, Vikas Tokas, Pranshu Vijayran, Dhruv Shorey, Vikas Mishra, Tejas Baroka, Manan Sharma, Subodh Bhati, Hiten Dalal, Shivank Vashisht, Anuj Rawat, Simarjeet Singh, Karan Dagar, Kunal Chandela, Kulwant Khejroliya, Lalit Yadav, Gourav Kumar, Rajesh Sharma, Himmat Singh, Kuldip Yadav, Pawan Suyal, Kshitiz Sharma.