SHARE

ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. ഇന്നലെ മഹേന്ദ്ര സിംഗ് ധോണിയടക്കം നാല് താരങ്ങൾ മാത്രമാണ് പരിശീലനത്തിനിറങ്ങിയതെങ്കിൽ ഇന്ന് കൂടുതൽ താരങ്ങൾ പരിശീലനത്തിനെത്തി‌. എന്നാൽ മഴ വില്ലനായതിനെത്തുടർന്ന് പുറത്ത് നെറ്റ്സ് പരിശീലനം നടത്താൻ താരങ്ങൾക്ക്‌ കഴിഞ്ഞില്ല. പക്ഷേ മഴയ്ക്കും ഇന്ത്യയുടെ മുന്നൊരുക്കത്തെ തടസപ്പെടുത്താൻ കഴിഞ്ഞില്ല. മഴയെത്തിയതിനെത്തുടർന്ന് പുറത്തെ പരിശീലനം മുടങ്ങിയെങ്കിലും ഉടൻ തന്നെ സിഡ്നിയിൽ ഇൻഡോർ നെറ്റ്സ് പരിശീലനം ഇന്ത്യൻ താരങ്ങൾ ആരംഭിക്കുകയായിരുന്നു.

നായകൻ കോഹ്ലി തന്നെയായിരുന്നു ഇൻഡോർ പരിശീലനവും നയിച്ചത്. കോഹ്ലിക്കൊപ്പം, ധോണിയും താരങ്ങൾക്ക് നിർദ്ദേശം നൽകി പരിശീലന സെഷനിലെ താരമായി. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ഏറെനേരം നെറ്റ്സിൽ പന്തെറിഞ്ഞു. ജനുവരി പന്ത്രണ്ടാം തീയതിയാണ് ഇന്ത്യയും, ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം നടക്കുന്നത്.

ഇന്ത്യയുടെ ഇൻഡോർ പരിശീലനത്തിന്റെ വീഡിയോ,