SHARE

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ ബ്രിസ്ബെയിനിലെ ഗാബയിൽ നടക്കുകയാണ്. മത്സരത്തിന് മുന്നോടിയായി ഗംഭീര പരിശീലനമാണ് ടീം ഇന്ത്യ നടത്തുന്നത്. ഗാബയിൽ നടന്ന് കൊണ്ടിരിക്കുന്ന പരിശീലനത്തിനിടെ ഇന്ത്യൻ താരങ്ങളെല്ലാം ശാന്തരായിരുന്നു. ഇതിനിടയിൽ എല്ലാവരേയും ചിരിപ്പിച്ചുകൊണ്ട് നായകൻ കോഹ്ലി രംഗത്ത് വന്നു.

നെറ്റ്സിൽ ബാറ്റിംഗ് പ്രാക്ടീസ് ചെയ്ത് കൊണ്ടിരിക്കവേയായിരുന്നു‌ സംഭവം. നെറ്റ്സിൽ ബാറ്റ് ചെയ്ത് കൊണ്ടിരിക്കവെ സ്റ്റെപൗട്ട് ചെയ്ത കോഹ്ലി ഒരു കൂറ്റൻ ഷോട്ട് പായിച്ചു. വമ്പൻ ഷോട്ടായിരുന്നു അതെന്നും, ഒത്തിരി ദൂരം ആ പന്ത് പോകുമായിരുന്നെന്നും ഉറപ്പായിരുന്ന കോഹ്ലി ഷോട്ടിന് ശേഷം തന്റെ ഇരുകൈകളും മുകളിലേക്കുയർത്തി‌ സിക്സ് സിഗ്നൽ കാണിച്ചു. കൂടെ പരിശീലിച്ച് കൊണ്ടിരുന്ന സഹതാരങ്ങൾക്ക് വലിയ ചിരി നൽകിയ ഈ രംഗം, പിന്നീട് വീഡിയോ പുറത്ത് വന്നപ്പോൾ ആരാധകരേയും ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.