SHARE

ഓസ്ട്രേലിയയുടെ എക്സ്പ്രസ് ബോളറായിരുന്ന മിച്ചൽ ജോൺസണെതിരെ കളിക്കാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒരിക്കലും ബുദ്ധിമുട്ടിയിട്ടുണ്ടാകില്ലെന്നും എന്നാൽ സ്വിംഗ് ബോളറായ ആൻഡേഴ്സണെതിരെ കളിക്കുമ്പോൾ അങ്ങനെയല്ലെന്നും മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. കഴിഞ്ഞ ദിവസം പ്ലേഫീൽഡ് മാഗസിനിൽ എഴുതിയ കോളത്തിലായിരുന്നു സ്വിംഗ് ബോളർക്കെതിരെ കളിക്കാനുള്ള ബാറ്റ്സ്മാന്റെ ബുദ്ധിമുട്ടിനെക്കുറിച്ച് പത്താൻ ചൂണ്ടിക്കാട്ടിയത്.

“നിങ്ങൾ വിരാട് കോഹ്ലിയോട് ചോദിക്കൂ, മിച്ചൽ ജോൺസന്റെ വേഗത്തിലുള്ള പന്തുകളിൽ അദ്ദേഹം ഒരിക്കലും കഷ്ടപ്പെടില്ല‌.‌ കാരണം പന്ത് ലൈനിൽ വരുമെന്ന് അവനറിയാം. പക്ഷേ ജെയിംസ് ആൻഡേഴ്സണെതിരെ കളിക്കുമ്പോൾ അദ്ദേഹത്തിന് എപ്പോളും ചില സന്ദേഹങ്ങളുണ്ടാകും. സ്വിംഗ് ചെയ്യുന്ന പന്തിൽ കളിക്കുന്നത് ലോകത്തെ ഒരു ബാറ്റ്സ്മാനും സുഖകരമുള്ള കാര്യമല്ല. കോറിഡോർ ഓഫ് അൺസെർട്ടനിറ്റി ഓർക്കുന്നില്ലേ? അത് എന്നന്നേക്കുമായും തുറന്നിരിക്കും”. പത്താൻ കുറിച്ചു.