SHARE

ക്രിക്കറ്റ് ലോകത്തെ റൺ മെഷീനാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. സെഞ്ചുറികൾ അടിക്കുന്നതും റെക്കോർഡുകൾ സ്വന്തമാക്കുന്നതും ശീലമാക്കിയ കോഹ്ലി ഓരോ മത്സരത്തിന് ശേഷവും നിരവധി നേട്ടങ്ങളാണ് സ്വന്തം പേരിലാക്കുന്നത്. കഴിഞ്ഞ ദിവസം വെസ്റ്റിൻഡീസിനെതിരെ നടന്ന രണ്ടാം ഏകദിനത്തിലും താരം സെഞ്ചുറി നേടിയിരുന്നു. ഏകദിന കരിയറിലെ കോഹ്ലിയുടെ 42-ം സെഞ്ചുറി യായിരുന്നു ഇത്.

നിലവിൽ 49 റൺസെടുത്ത ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയിട്ടുള്ള താരം. വെറും 8 സെഞ്ചുറികൾ കൂടി നേടിയാൽ ഈ റെക്കോർഡ് കോഹ്ലിയുടെ പേരിലാകും. ഇപ്പോളത്തെ ഫോമിലാണെങ്കിൽ അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കോഹ്ലി ഈ നേട്ടം സ്വന്തമാക്കുമെന്നാണ് ആരാധക പ്രതീക്ഷ. അതിനിടയിൽ ഇപ്പോളിതാ കോഹ്ലി ഏകദിനത്തിൽ എത്ര സെഞ്ചുറികൾ നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീംജാഫർ.

ഏകദിനത്തിൽ കോഹ്ലി 75 നും 80 നും ഇടയിൽ സെഞ്ചുറി നേടുമെന്നാണ് ജാഫർ പ്രവചിച്ചിരിക്കുന്നത്. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ നായകൻ സെഞ്ചുറി നേടിയതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു‌ ജാഫറിന്റെ പ്രവചനം.