SHARE

മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരവും ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരവുമായ മിഥുൻ മൻഹാസിനെ തങ്ങളുടെ സഹപരിശീലകനായി നിയമിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ടീമിന്റെ കോച്ചിംഗ് സംഘത്തെ ഇക്കുറി അടിമുടി മാറ്റുന്നതിന്റെ ഭാഗമായാണ് മുൻ കിംഗ്സ് ഇലവൻ പഞ്ചാബ് ടീം സഹപരിശീലകൻ കൂടിയായിരുന്ന മിഥുൻ മൻഹാസിനെ ബാംഗ്ലൂർ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്. നേരത്തെ ഗാരി കിർസ്റ്റണെ തങ്ങളുടെ മുഖ്യ പരിശീലകനായി നിയമിച്ചിരുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ആശിഷ് നെഹ്റയെ ബോളിംഗ് പരിശീലകനായും പ്രഖ്യാപിച്ചിരുന്നു.

ഐപിഎല്ലിൽ ചെന്നൈ‌സൂപ്പർ കിംഗ്സിന് പുറമേ, ഡെൽഹി ഡെയർഡെവിൾസ്, പൂനെ വാരിയേഴ്സ് തുടങ്ങിയ ടീമുകളിലും കളിച്ചിട്ടുള്ള മൻഹാസ് 2017 ലെ ഐപിഎൽ സീസണിലാണ് കിംഗ്സ് ഇലവൻ പഞ്ചാബിന്റെ സഹപരിശീലകനായത്. ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരമെന്നറിയപ്പെടുന്ന മിഥുൻ മൻഹാസ്, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങളിൽ നാലാമതുള്ള താരമാണ്.