SHARE

അനുഷ്‌ക ശര്‍മ്മയുടെ പേര് പരാമര്‍ശിച്ച് സെലക്ടര്‍മാരെ വിമര്‍ശിച്ച സംഭവത്തില്‍ അല്‍പ്പം വൈകിയാണെങ്കിലും കോഹ്‌ലിയുടെ മറുപടി. മുന്‍ താരം ഫറൂഖ് എഞ്ചിനിയറുടെ പരാമര്‍ശത്തിനെതിരെയാണ് ഇപ്പോള്‍ കോഹ്‌ലി രംഗത്തു വന്നിരിക്കുന്നത്.

കോഹ്‌ലിയുടെ ഭാര്യ അനുഷ്‌കയ്ക്ക് സെലക്ടര്‍മാര്‍ ചായ കൊടുക്കുന്നത് കണ്ടുവെന്നായിരുന്നു ഫറൂഖ് എഞ്ചിനിയര്‍ ആരോപിച്ചത്. ഇതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അനുഷ്‌ക നേരത്തെ രംഗത്തെത്തിയിരുന്നു. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ഫറൂഖ് മാപ്പു പറയുകയും ചെയ്തിരുന്നു.

-Advertisement-

എന്നാല്‍ ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ ഒരു മത്സരം കാണാന്‍ മാത്രമാണ് അനുഷ്‌ക വന്നതെന്നും രണ്ടു സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നുവെന്നും ഫാമിലി ബോക്‌സിലിരുന്നാണ് തന്റെ ഭാര്യ മത്സരം കണ്ടതെന്നും ഫാമിലി ബോക്‌സും സെലക്ടര്‍ ബോക്‌സും രണ്ടും രണ്ടാണെന്നും അനുഷ്‌കയുടെ ബോക്‌സില്‍ സെലക്ടര്‍മാര്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഫറൂഖിന്റെ പരാമര്‍ശം വിഢിത്തമാണെന്നുമാണ് കോഹ്‌ലി വിമര്‍ശിച്ചത്.