SHARE

തന്നെ ഒരു വർഷത്തോളം ടെസ്റ്റിൽ നിന്നും മാറ്റി നിർത്തിയില്ലായിരുന്നുവെങ്കിൽ 10,000ന് മുകളിൽ റൺസ് സ്കോർ ചെയ്യുമായിരുന്നു താനെന്ന് ഇന്ത്യൻ മുൻ വെടിക്കെട്ട്‌ താരം വീരേന്ദർ സെവാഗ്. ടെസ്റ്റ് ടീമിന്റെ ഭാഗമല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം ജീവിതത്തിലെ ഏറ്റവും വേദനിപ്പിച്ച സമയമായിരുന്നുവെന്നും വീരു പറയുന്നു.

രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ ക്യാപ്റ്റനായിരിക്കുമ്പോഴാണ് സെവാഗിനെ ടീമിൽ നിന്ന് ഒഴിവാക്കുന്നത്. 2007ലാണ് സെവാഗ് തന്റെ 51-ാമത്തെ ടെസ്റ്റ് കളിച്ചത്. ഒരു വർഷത്തിന് ശേഷമാണ് തന്റെ 53-ാമത്തെ ടെസ്റ്റ് സെവാഗ് കളിച്ചത്. 2006-07ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കൻ പര്യടനത്തിന് ശേഷം സെലക്ടർമാർ സെവാഗിനെ അവഗണിച്ചു.

എന്നാൽ ഗംഭീറിന് പരിക്കേറ്റതോടെ ബോർഡർ ഗാവസ്കർ ട്രോഫിയിലേക്ക് സെവാഗിന്റെ പേര് എത്തി. ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ട്രിപ്പിൾ സെഞ്ചുറി നേടിയാണ് സെവാഗ് ആഘോഷിച്ചത്. 2008ലെ ചെന്നൈ ടെസ്റ്റിൽ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ കരിയറിലെ തന്റെ ബെസ്റ്റ് സ്കോറായ 319 റൺസ് സെവാഗ് കണ്ടെത്തി. ശ്രീലങ്കയ്ക്ക് എതിരെ 293 റൺസും കണ്ടെത്തി. 2010ൽ ടെസ്റ്റ് ബാറ്റേഴ്സിന്റെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും സെവാഗ് സ്വന്തമാക്കി.