SHARE

ഇന്നലെ നടന്ന ബാലന്‍ ഡി ഓര്‍ പുരസ്‌കാര ചടങ്ങില്‍ എത്തേണ്ട വ്യക്തിയായിരുന്ന റൊണാള്‍ഡോ എത്തിയിരുന്നില്ല. റൊണാള്‍ഡോ എത്താതിരുന്നതിന് വ്യത്യസ്തങ്ങളായ കാരണങ്ങളാണ് പറയുന്നത്. പുരസ്‌കാരം മെസ്സിക്കായിരിക്കും എന്നുറപ്പുള്ളതിനാലാണ് റൊണാള്‍ഡോ എത്താത്തതെന്നുവരെ വിമര്‍ശകര്‍ പറയുന്നുണ്ട്.

എന്നാല്‍ പുരസ്‌കാരത്തിനായുളള തെരഞ്ഞെടുപ്പില്‍ രണ്ടാമതായി ഫിനീഷ് ചെയ്ത വിര്‍ജില്‍ വാന്‍ദെയികിന്റെ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. റൊണാള്‍ഡോ എത്താത്തതിനാല്‍ ഒരു എതിരാളി കുറഞ്ഞില്ലെ എന്ന ചോദ്യത്തിന് റൊണാള്‍ഡോ ഒരു എതിരാളി ആണോ എന്നായിരുന്നു വാന്‍ദെയ്കിന്റെ മറു ചോദ്യം.

മെസ്സിയെപ്പോലുള്ള താരങ്ങള്‍ ഉള്ളപ്പോള്‍ ഇത്തരം പുരസ്‌കാരങ്ങള്‍ നേടുക എളുപ്പമല്ലെന്നും വാന്‍ദെയ്ക് പറഞ്ഞു.എന്നാല്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തതിന് റൊണാള്‍ഡോയുടെ ഭാഗത്തു നിന്നും ഇതുവരെ യാതൊരു വിശദീകരണവും പുറത്തു വന്നിട്ടില്ല.