SHARE

കഴിഞ്ഞ വര്‍ഷം വിലക്ക് നേരിട്ടത് കാരണം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് എത്തിയിരുന്നില്ല ഓസീസ് ഇതിഹാസ താരം ഡേവിഡ് വാര്‍ണര്‍. ഇത്തവണ തിരിച്ചെത്തിയ വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ച വെച്ചത്. 12 മത്സരങ്ങളില്‍ നിന്ന് 692 റണ്‍സാണ് വാര്‍ണര്‍ അടിച്ചു കൂട്ടിയത്. റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന വാര്‍ണര്‍ കഴിഞ്ഞ ദിവസം ലോകകപ്പ് മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടി നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഇത്തവണ ടീമിന് വേണ്ടി 500 റണ്‍സ് നേടുമെന്ന് വാര്‍ണര്‍ വാക്കു നില്‍കിയിരുന്നതായി വെളിപ്പെടുത്തുകയാണ് സണ്‍റൈസേഴ്‌സ് മെന്റര്‍ വി വി എസ് ലക്ഷ്മണ്‍. ടീം പരിശീലകന്‍ ടോം മൂഡിയ്ക്കാണ് വാര്‍ണര്‍ വാക്കു നില്‍കിയതെന്ന് ലക്ഷ്മണ്‍ വെളിപ്പെടുത്തി. തകര്‍പ്പന്‍ പ്രകടനം നടത്തി വാര്‍ണര്‍ ആ വാക്കു പാലിക്കുകയും ചെയ്തു. 12 മത്സരങ്ങളല്‍ നിന്ന് 12 പോയന്റ് നേടിയ സണ്‍റൈസേഴ്‌സ് നിലവില്‍ ഐ പി എല്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.