SHARE

ഓസീസിനെതിരെ ഉണ്ടായ കനത്ത തോല്‍വിക്കു പിന്നാലെ വിമര്‍ശനവുമായി മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ രംഗത്ത്. വിരാട് കോഹ്‌ലി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയതിനെയാണ് ലക്ഷമണ്‍ വിമര്‍ശിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായിരുന്ന സച്ചിന്‍ പോലും നാലാം നമ്പിറില്‍ ബാറ്റ് ചെയ്യാന്‍ താത്പര്യപ്പെട്ടിരുന്നില്ലെന്ന് ലക്ഷ്മണ്‍ പറഞ്ഞു.

രാഹുലിന്റെ ഫോം കണക്കിലെടുത്ത് അദ്ദേഹത്തെ കളിപ്പിക്കണമെന്ന് അറിയാഞ്ഞിട്ടല്ല. അത്തരമൊരു സാഹചര്യത്തില്‍ രാഹുലിനെ നാലാം നമ്പറില്‍ ഇറക്കുകയാണ് വേണ്ടിയിരുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു. അതിശക്തമായ ബൗളിംഗ് നിരയുള്ള ഓസീസിനെപ്പോലുള്ള ടീമിനെതിരെ കളിക്കുമ്പോള്‍ പരീക്ഷണങ്ങള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കൂടുതല്‍ പന്തുകള്‍ കളിക്കാനാണ് ശ്രമിക്കേണ്ടതെന്നും ലക്ഷ്മണ്‍ പറഞ്ഞു. കോഹ്‌ലി നാലാം നമ്പറില്‍ ഇറങ്ങിയതിനെ മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡനും നേരത്തെ വിമര്‍ശിച്ചിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങി റണ്‍ വേട്ട നടത്തിയിട്ടുള്ള കോഹ്‌ലി എന്തിനാണ് നാലാം നമ്പറില്‍ ഇറങ്ങിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.