SHARE

ഋഷഭ് പന്ത് ബോളർമാരെ കടന്നാക്രമിക്കുന്നത് കാണാൻ രസമുള്ള കാര്യമാണെന്നും അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമാണെന്നും ഇന്ത്യൻ ഇതിഹാസ താരം അനിൽകുംബ്ലെ. കഴിഞ്ഞ ദിവസം ടൈംസ് നൗവിനോട് സംസാരിക്കവെയായിരുന്നു ലക്ഷ്മൺ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

നേരത്തെ ഋഷഭ് പന്തിന്റെ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു എലിമിനേറ്റർ പോരാട്ടത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡെൽഹിയെ വിജയത്തിലെത്തിച്ചത്. ഈ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കവെയാണ് പന്തിനെ ലക്ഷ്മൺ വാനോളം പുകഴ്ത്തിയത്‌. തന്റെ ടീമിനെതിരെ പന്ത് തകർത്താടിയത് ശരിക്കും വേദനാജനകമാണെന്ന് പറയുന്ന ലക്ഷ്മൺ, പന്ത് കാണിച്ച പക്വത പ്രശംസനീയമാണെന്നും, അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണെന്നും കൂട്ടിച്ചേർത്തു.

ഇതിനൊപ്പം സീസണിലെ സൺ റൈസേഴ്സിന്റെ പ്രകടനത്തെക്കുറിച്ചും ടീം മെന്ററായ ലക്ഷ്മൺ സംസാരിച്ചു. ഇത്തവണ സംഭവിച്ച വീഴ്ചകളിൽ നിന്ന് പാഠം പഠിച്ച് അടുത്ത സീസണിൽ ശക്തിയായി ഹൈദരാബാദ് തിരിച്ചുവരുമെന്ന് പറഞ്ഞ ലക്ഷ്മൺ ടീമിലെ പ്രധാന വിദേശ താരങ്ങൾ പാതിവഴിയിൽ മടങ്ങിയത് ഇക്കുറി തിരിച്ചടിയായെന്നും തുറന്ന് സമ്മതിച്ചു.