SHARE

അടുത്ത മാസം അയർലൻഡിനെതിരായ നടക്കുന്ന ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനൊപ്പം വിവിഎസ് ലക്ഷ്മണുമുണ്ടാകും. ബിസിസിഐ സെക്രട്ടറി ജെയ് ഷാ ഇക്കാര്യം സ്ഥിരീകരിച്ചതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. അയർലൻഡിൽ നടക്കുന്ന മത്സരങ്ങളിൽ ഇതോടെ ലക്ഷ്മൺ പരിശീലകദൗത്യമേറ്റെടുക്കുന്ന് ഏതാണ്ട് ഉറപ്പായി.

അയർലൻഡിലെ ഡബ്ലിനിൽ ജൂൺ 26,28 തിയതികളിലാണ് ഇന്ത്യയുടെ മത്സരങ്ങൾ. ഈ പരമ്പരയ്ക്കുള്ള ടീമിനൊപ്പമാണ് നിലവിൽ നാഷ്ണൽ ക്രിക്കറ്റ് അക്കാദമി മേധാവിയായി ലക്ഷ്മണും പറക്കുന്നത്. ഇതേ സമയം തന്ന് ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിൽ പരിശീലനമത്സരം കളിക്കുന്നുണ്ട്. ദേശീയ ടീം പരിശീലകനായ രാഹുൽ ദ്രാവിഡ് ഈ ടീമിനൊപ്പമായിരിക്കുമുണ്ടാകുക. ഈ സാഹച്യരത്തിലാണ് അയർലൻഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ ലക്ഷ്മൺ പരിശീലിപ്പിക്കുക.

അയർലൻഡിനെ നേരിടും മുമ്പ് ഇന്ത്യ, നാട്ടിൽ ദക്ഷിണാഫ്രിക്കയോട് കൊമ്പുകോർക്കും. അഞ്ച് മത്സരങ്ങളുടെ ഈ പരമ്പരയിൽ ദ്രാവി‍ഡ് തന്നെയാണ് ടീമിനെ ഒരുക്കു. ഈ പരമ്പരയ്ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. രോഹിത് ശർമ, വിരാട് കോഹ്ലി ജസ്പ്രീത് ബുംറ തുടങ്ങിയ പ്രധാനികൾക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. എങ്കിലും കെഎൽ രാഹുൽ, റിഷഭ് പന്ത് തുടങ്ങിയവർ സ്ക്വാഡിലുണ്ട്. അയർലൻഡ് പരമ്പരയ്ക്കുള്ള സ്ക്വാഡ് പിന്നീട് പ്രഖ്യാപിക്കും.