SHARE

ഇം​ഗ്ലണ്ടും ന്യൂസിലൻഡും തമ്മിലേറ്റുമുട്ടുന്ന ലോകകപ്പ് ഫൈനൽ ടിക്കറ്റ് വില പതിനാല് ലക്ഷം രൂപ വരെ കരിഞ്ചന്തയിൽ ഉയർന്നു. ചില വെബ്സൈറ്റുകൾ വഴി മറിച്ചുവിറ്റ ടിക്കറ്റുകളാണ് അമ്പത് ഇരട്ടിയോളം പണം മുടക്കി ആരാധകർ സ്വന്തമാക്കിയത്. ഇത് ചർച്ചയായതോടെ ഇത്തരം വെബ്സൈറ്റുകൾ വഴിയുള്ള വിൽക്കുന്ന ടിക്കറ്റുകൾ റദ്ദാക്കുമെന്ന് ഐ.സി.സി മുന്നറിയിപ്പ് നൽകി

25,408 രൂപ( 295 യൂറോ) യഥാർഥി വിലയുള്ള ടിക്കറ്റാണ് 14, 28,487 രുപയ്ക്ക്(16,584 യൂറോ) മറിച്ചുവിറ്റത്. മറ്റ് ടിക്കറ്റുകൾക്കും നിലവിൽ മൂന്ന് ലക്ഷം വരെ ഈടാക്കുന്നതായാണ് റിപ്പോർട്ടുകൾ. നേരത്തെ ഫൈനൽ ടിക്കറ്റ് ബുക്ക് ചെയത് എന്നാൽ വരാൻ സാധിക്കാത്തവർക്കായി അം​ഗീകൃത റീ സെയിൽ ഇടപാടുകൾ നടക്കുന്നുണ്ട്. എന്നാൽ അനധികൃത വെബ്സൈറ്റുകളിലൂടെയാണ് ഇത്രയധികം ഇരട്ടി പണം മുടക്കി ടിക്കറ്റ് സ്വന്തമാക്കാൻ ആളുകൾ തയ്യാറാകുന്നത്.

-Advertisement-

ലോകകപ്പ് ഫൈനലിനായുള്ള ഏറ്റവും ഉയർന്ന ടിക്കറ്റിന് വില 34,000- രൂപയാണ്. എന്നാൽ ഇപ്പോൾ ഏറ്റവും കുറഞ്ഞ ടിക്കറ്റിന് പോലും കരിഞ്ചന്തയിൽ ഇതിന്റെ പത്തിരട്ടിയോളം വില വരുന്നുണ്ട്. ടിക്കറ്റ് മറിച്ചുവിറ്റവരിൽ ഒട്ടേറെ ഇന്ത്യക്കാരുണ്ടെന്നതും ശ്രദ്ധേയമാണ്. ഇന്ത്യ ഫൈനലിലെത്തുമെന്നുറപ്പിച്ച് നേരത്തെ ടിക്കറ്റ് വാങ്ങിയവരാണ് ഇപ്പോൾ വ്യാപകമായി മറിച്ചുവിൽക്കുന്നത്.

അതേസമയം കരിഞ്ചന്തയിലെ ഈ തീവില കളിക്കാരേയും ബാധിച്ചു. ഫൈനൽ കാണാനെത്താത്ത ഇന്ത്യൻ ആരോധകരോട് ടിക്കറ്റ് നിയമപരമായ രീതിയിൽ മറിച്ചുവിൽപ്പന നടത്തണമെന്ന് ന്യൂസിലൻഡ് താരം ജിമ്മി നീഷാം ട്വീറ്റ് ചെയ്തതും ശ്രദ്ധേയമാണ്.