SHARE

 

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലക സ്ഥാനത്തേയ്ക്ക് മുന്‍ ക്യാപ്റ്റന്‍ വഖാര്‍ യൂനിസ് അപേക്ഷ നല്‍കി. ടീമിന്റെ മുന്‍ പരിശീലകന്‍ കൂടിയാണ് 47 കാരനായ ഇ മുന്‍ താരം. 2010 ലും പിന്നീട് 2014-2016 കാലഘട്ടത്തിലുമാണ് വഖാര്‍ യൂനീസ് പാകിസ്ഥാന്‍ ടീമിന്റെ പരിശീലക സ്ഥാനത്തുണ്ടായിരുന്നത്. ബൗളിംഗ് പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കാരിക്കെയാണ് അപ്രതീക്ഷിതമായി യൂനിസിന്റെ അരങ്ങേറ്റം.

-Advertisement-

പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷ നല്‍കിയ കാര്യം താരം തന്നെയാണ് വെളിപ്പെടുത്തിയത്. ബൗളിംഗ് പരിശീലകന്‍ എന്ന നിലയില്‍ ടീമിനു വേണ്ടി തനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും പ്രധാന പരിശീലകനാകാന്‍ താന്‍ മനസ്സുകൊണ്ട് ഒരുങ്ങിയിട്ടില്ലെന്നും അതിനാലാണ് ബൗളിംഗ് പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷ നല്‍കിയതെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.

ലോകകപ്പിലെ കനത്ത തോല്‍വിയ്ക്കു ശേഷം സെപ്റ്റംബര്‍ 27 നാണ് പാകിസ്ഥാന്‍ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നത്. ശ്രീലങ്കയ്‌ക്കെതിരെയാണ് മത്സരം.ഇതിനു മുന്നോടിയായി അടുത്ത ആഴ്ചയോടെ പ്രധാനപരിശീലകനേയും മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളേയും നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.