SHARE

ഐപിഎല്ലിലെ ഇത് വരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ താരങ്ങളെയും, ഓസ്ട്രേലിയൻ താരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സംയുക്ത ഇന്ത്യ-ഓസ്ട്രേലിയ ഐപിഎൽ ഇലവനെ തിരഞ്ഞെടുത്ത് ഓസീസ് സൂപ്പർ താരം ഡേവിഡ് വാർണർ. അതേ സമയം ഓസ്ട്രേലിയയിൽ നിന്ന് 3 താരങ്ങളെ‌ മാത്രമാണ് വാർണർ തന്റെ ടീമിൽ ഉൾപ്പെടുത്തിയത്.

ടീമിന്റെ ഓപ്പണറായി വാർണർ ചൂണ്ടിക്കാട്ടുന്നത് തന്നേയും, മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയേയുമാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി, ചെന്നൈ‌സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന, മുംബൈ ഇന്ത്യ ൻസ് ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യ എന്നിവർ യഥാക്രമം 3 മുതൽ 5 വരെ സ്ഥാനങ്ങളിൽ ബാറ്റിംഗിനെത്തും.

ഓസീസ് സൂപ്പർ താരം ഗ്ലെൻ മാക്സ്‌വെൽ ആറാമതും, ചെന്നൈ‌സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിഏഴാമതും ബാറ്റിംഗിനിറങ്ങും. മൂന്ന് പേസർമാരാണ് വാർണർ തിരഞ്ഞെടുത്ത ഈ ഇന്ത്യ-ഓസീസ് ഐപിഎൽ ഇലവനിലുള്ളത്. ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക്, ഇന്ത്യയുടെ ജസ്പ്രിത് ബുംറ, ആശിഷ് നെഹ്‌റ എന്നിവരാണ് ഈ‌പേസർമാർ.‌ ഇന്ത്യയുടെ യുസ്വേന്ദ്ര ചഹൽ അല്ലെങ്കിൽ കുൽദീപ്‌യാദവ് എന്നിവരിൽ ഒരാളെ‌ ഈ‌ ടീമിലെ ‌സ്പിന്നറായും വാർണർ തിരഞ്ഞെടുത്തിട്ടുണ്ട്.