SHARE

പന്ത് ചുരണ്ടല്‍ വിവാദത്തിനും വിലക്കിനും ശേഷം തിരിച്ചെത്തിയ ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ ഫോമിലാണ് എന്നതു സത്യം. ആരാധകരുടെ മനസ്സില്‍ ഈ ഫോമുകൊണ്ട് തിരിച്ചെത്താനും താരത്തിനു സാധിച്ചേക്കും എന്നാല്‍ സ്വന്തം മകള്‍ പറയുന്നത് എനിക്ക് അച്ഛനാവേണ്ട മറിച്ച് കോഹ്‌ലിയായാല്‍ മതിയെന്നാണ്.

വാര്‍ണറുടെ ഭാര്യ കാന്‍ഡിസ് വാര്‍ണര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മൂന്നു വയസ്സുകാരിയായ കുട്ടി ക്രിക്കറ്റ് കളിക്കുന്ന വീഡിയോയില്‍ പ്ലാസ്റ്റിക് ബാറ്റുകൊണ്ട് പന്ത് അടിച്ചകറ്റുമ്പോള്‍ കുട്ടി പറയുന്നത് ഐ ആം വിരാട് കോഹ്‌ലി എന്നാണ്.

ഒരുപാട് സമയം ഇന്ത്യയില്‍ ചെലവിട്ട മകള്‍ക്ക് കോഹ്‌ലിയെപ്പോലെയാകണം എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കോഹ്‌ലി ആരാധകര്‍ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. ഇതേ കുറിച്ചുള്ള കമന്റുകള്‍ക്കിടെ കാന്‍ഡിസ് മറ്റൊരു വീഡിയോ കൂടി പോസ്റ്റ് ചെയ്തു. പന്ത് അടിച്ചകറ്റുന്ന വീഡിയോയില്‍ മകള്‍ അച്ഛനെപ്പോലെയെന്ന തലക്കെട്ടാണ് കൊടുത്തിരിക്കുന്നത്.