SHARE

ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറും, വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയും ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാർ ആണെന്ന് ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയിൻ വോൺ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം ലൈവിൽ സംസാരിക്കുന്നതിനിടെയായിരുന്നു വോൺ ഇക്കാര്യം വ്യക്തമാക്കിയത്.

ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാൻ മികവുള്ള ബാറ്റ്സ്മാനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ സച്ചിനേയും, ലാറയേയുമായിരിക്കും താൻ പരിഗണിക്കുക യെന്നും, എന്നാൽ ഇവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ സച്ചിനെയായിരിക്കും തിരഞ്ഞെടുക്കുകയെന്നും വോൺ പറയുന്നു. എന്നാൽ ഒരു മത്സരത്തിന്റെ അവസാന ദിനം 400 റൺസ് നേടേണ്ടതുണ്ടെങ്കിൽ താൻ ലാറയെയായിരിക്കും തിരഞ്ഞെടുക്കുകയെന്നും വോൺ വ്യക്തമാക്കി.

അതേ സമയം ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ എന്നിവർ. ഏകദിനത്തിലും, ടെസ്റ്റ് ക്രിക്കറ്റിലും പതിനായിരത്തിലധികം റൺസ് ഇരുവരും നേടിയിട്ടുണ്ട്. സച്ചിൻ 200 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 15921 റൺസും, 463 ഏകദിന മത്സരങ്ങളിൽ നിന്ന് 18426 റൺസും നേടിയപ്പോൾ, 131 ടെസ്റ്റുകളിൽ നിന്ന് 11912 റൺസും, 299 ഏകദിനങ്ങളിൽ നിന്ന് 10348 റൺസുമാണ് ലാറയുടെ സമ്പാദ്യം.