SHARE

നിലവില്‍ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരുടെ നിരയില്‍ ഒന്നാം സ്ഥാനക്കാരനെന്നാണ് ജസ്പ്രീത് ബുംറെയെ വിലയിരുത്തുന്നത്. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനം ബുംറെയുടെ കരിയറിലെ ടേണിംഗ് പോയിന്റായിരുന്നു. ന്യൂബോളിലൂം പഴയ പന്തിലും ബാറ്റ്‌സ്മാന്മാരെ വട്ടംചുറ്റിക്കാന്‍ താരത്തിനായി. ഇപ്പോഴിതാ പ്രശംസയുമായി എത്തിയിരിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ താരം വസീം അക്രം.

ഇന്ന് ലോകക്രിക്കറ്റില്‍ ബുംറെയെ പോലെ യോര്‍ക്കര്‍ എറിയാന്‍ ശേഷിയുള്ള മറ്റൊരു ബൗളറുമില്ലെന്ന് പാക് ഇതിഹാസം അടിവരയിടുന്നു. യോര്‍ക്കറുകള്‍ പലരും എറിയും. എന്നാല്‍ കൃത്യതയാര്‍ന്ന യോര്‍ക്കറുകള്‍ ബുംറെയുടെ മാത്രം പ്രത്യേകതയാണ്. ഈ വര്‍ഷത്തെ ലോകകപ്പില്‍ ഇന്ത്യയെയും മറ്റു ടീമുകളെും തമ്മില്‍ വേര്‍തിരിക്കുന്ന പ്രധാന ഘടകം ബുംറെയുടെ സാന്നിധ്യമാണെന്നും അക്രം വിശ്വസിക്കുന്നു.

ബുംറെയുടെ ആക്ഷനും പന്ത് വിടുമ്പോഴുള്ള രീതിയും ബാറ്റ്‌സ്മാനെ വളരെയധികം കുഴപ്പിക്കുന്നു. മറ്റു ബൗളര്‍മാരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണിത്. അതുതന്നെയാണ് അദേഹത്തിന്റെ ശക്തിയും. ഏകദിനത്തില്‍ മാത്രം യോര്‍ക്കര്‍ എറിയുന്ന രീതി മാറ്റി ടെസ്റ്റിലും ഇത് പ്രയോഗിക്കണമെന്നും അക്രം ഉപദേശിക്കുന്നു.