SHARE

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ വിശേഷിപ്പിക്കുന്നത്. അതുപോലെ തന്നെ എക്കാലത്തേയും മികച്ച ബൗളർമാരിലൊരാളായാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസീം അക്രമിനേയും വിശേഷിപ്പിക്കുന്നത്. എന്നാൽ രണ്ട് കാലഘട്ടത്തിൽ കളിച്ചതുകൊണ്ട് ഇവർ തമ്മിലുള്ള പോരാട്ടം കാണാൻ ആരാധകർക്ക് ഭാ​ഗ്യമുണ്ടായില്ല.

വിരാട് കോഹ്ലിക്കെതിരെ പന്തെറിയണമെന്ന് പല മുൻകാല ബൗളർമാരും പറഞ്ഞിട്ടുണ്ട്. എന്നാൽ കോഹ്ലിക്കെതിരെ എങ്ങനെയായിരുന്നേനെ താൻ ബൗൾ ചെയ്യുക എന്നാണ് അക്രം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഒരു ടോക്ക് ഷോയിലാണ് അക്രം ഇക്കാര്യം പറഞ്ഞത്.

കോഹ്ലി നാലാമനായാണ് ബാറ്റിങ്ങിനെത്തുന്നതെങ്കിൽ, ഞാൻ അറ്റാക്ക് ചെയ്യും, പന്ത് മിഡിൽ സ്റ്റംപിൽ പിച്ച് ചെയ്തശേഷം ഒന്നുകിൽ കോഹ്ലിയിലേക്കോ അല്ലെങ്കിൽ അദ്ദേഹത്തിൽ നിന്ന് അകലയേക്കോ സ്വിങ് ചെയ്യുക്കും, ആ നീക്കം വിജയിച്ചില്ലെങ്കിൽ, ഞാൻ പ്ലാൻ ബി പുറത്തെടുക്കും, അതായത് ഫീൽഡറെ ഡീപിൽ നിർത്തി ഞാൻ കോഹ്ലിക്ക് നേരെ ബൗൺസർ എറിയും, അക്രം പറഞ്ഞു.