SHARE

മുൻ ഇന്ത്യൻ താരം വസീം ജാഫർ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിൽ തിരിച്ചെത്തുന്നു. പഞ്ചാബ് കിങ്സിന്റെ ബാറ്റിങ് പരിശീലകറൊളിലാണ് ജാഫറിന്റെ വരവ്. ഇക്കാര്യം ടീം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു.

മുമ്പും പഞ്ചാബിനൊപ്പം പ്രവർത്തിച്ച പരിചയം ജാഫറിനുണ്ട്. 2019 മുതൽ 2021 വരെ പഞ്ചാബിന്റെ ബാറ്റിങ് പരിശീലകറൊളിൽ ജാഫറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഐപിഎൽ താരലേലത്തിന് മുമ്പായി ജാഫർ ഈ റോൾ ഒഴിഞ്ഞിരുന്നു. തുടർന്നാണിപ്പോൾ ജാഫർ പഞ്ചാബിൽ പഴയ റോൾ ഏറ്റെടുക്കാനായി തിരിച്ചെത്തുന്നത്.

കഴിഞ്ഞ ഐപിഎല്ലുകളിലൊക്കെ നിരാശപ്പെടുത്തിയ പഞ്ചാബ് ഇക്കുറി വൻ അഴിച്ചുപണികളുമായാണ് കളത്തിലിറങ്ങുന്നത്. ടീം പരിശീലകനായി ട്രെവർ ബെയ്ലിസാണ് ചുമതലയേറ്റിരിക്കുന്നത്. ബ്രാഡ് ഹാഡിൻ, ചാൾസ് ലാങ്വെൽറ്റ് എന്നീ മുൻ താരങ്ങളും ജാഫറിന് പുറമെ പരിശീലകസംഘത്തിലുണ്ട്. ശിഖർ ധവാനാണ് അടുത്ത സീസണിൽ പഞ്ചാബിന്റെ ക്യാപ്റ്റൻ.