SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നിന്ന് തരംതാഴത്തപ്പെട്ട വാറ്റ്‌ഫോഡിന്റെ പുതിയ പരിശീലകനായി വ്ലാഡിമർ ഇവിച്ചിനെ നിയമിച്ചു. 43-കാരനായ ഈ സെർബിയൻ പരിശീലകൻ ഒരു വർഷത്തെ കരാറിലാണ് വാറ്റ്‌ഫോഡിലെത്തുന്നത്. വരുന്ന സീസണിൽ രണ്ടാം ഡിവിഷനിൽ കളിക്കുന്ന വാറ്റ്‌ഫോഡ് പ്രീമിയർ ലീ​ഗിലേക്ക് തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.

പരിശീലകരം​ഗത്ത് അത്ര അനുഭവസമ്പത്തൊന്നുമില്ലാത്തയാളാണ് ഇവിച്ച്. ​ഗ്രീസിലും ഇസ്രയേലിലുമാണ് ഇവിച്ച് മുമ്പ് ക്ലബുകളെ പരിശീലിപ്പിച്ചട്ടുള്ളത്. ഇതിൽ ഇസ്രയേൽ ക്ലബ് മക്കാബി ടെൽ അവീവിനെ രണ്ട് സീസണിലും ലീ​ഗ് ജേതാക്കളാക്കാൻ സാധിച്ചതാണ് ഇവിച്ചിന്റെ പ്രധാന നേട്ടം. ​ പാവോക്കിനൊപ്പം ​ഗ്രീക്ക് കപ്പും സ്വന്തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ സീസണിൽ രണ്ട് മത്സരം ശേഷിക്കെയാണ് വാറ്റ്‌ഫോഡ്, പരിശീലകൻ നൈജൽ പിയേഴ്സനെ പുറത്താക്കിയത്. ഇത് വലിയ ചർച്ചയായിരുന്നു. തുടർന്ന് ഇടക്കാലപരിശീലകന്റെ കീഴിൽ കളിച്ച വാറ്റ്‌ഫോഡ് അവസാനദിവസത്തെ മത്സരത്തിലാണ് തരംതാഴ്ത്തൽ നേരിട്ടത്. ഇതോടെ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വാറ്റ്‌ഫോഡ് രണ്ടാം ഡിവിഷനിലേക്ക് വീഴുന്നത്.