SHARE

വിഖ്യാത ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയിൻ വാട്സൻ ക്രിക്കറ്റിനോട് വിടപറയുന്നു. ഐ.പി.എല്ലിൽ ചെന്നെ സൂപ്പർ കിങ്സിന്റെ താരമായ വാട്സൻ ഇന്നലെ നടന്ന അവസാന മത്സരശേഷം ടീമിലെ സഹതാരങ്ങളോട് ഇക്കാര്യം അറിയിച്ചതായാണ് സൂചന. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് നേരത്തെ വിരമിച്ച വാട്സൻ 2018 മുതൽ ചെന്നൈയുടെ ഭാ​ഗമാണ്. ഇക്കുറി ടീമിനായി മോശം പ്രകടനമാണ് വാട്സൻ നടത്തിയത്. ഇക്കുറി ചെന്നൈ പ്ലേ ഓഫ് കാണാതെ ഐ.പി.എല്ലിൽ നിന്ന് പുറത്താകുകയും ചെയ്തു. ഇതിനുപിന്നാലെ ഇന്നലെ പഞ്ചാബിനെതിരെയായിരുന്നു ചെന്നൈയുടെ സീസണിലെ അവസാന മത്സരം. ഈ മത്സരത്തിൽ വാട്സൻ കളിച്ചില്ല. തുടർന്ന് മത്സരശേഷം നിരാശയോട് ഡ്രെസിങ് റൂമിലെത്തിയ വാട്സൻ ക്രിക്കറ്റിൽ നിന്ന് പൂർണമായും വിരമിക്കുകയാണെന്ന് ടീമം​ഗങ്ങളോട് പറഞ്ഞെന്നാണ് റിപ്പോർട്ട്.

അതേസമയം തന്നെ കളിക്കളത്തിൽ നിന്ന് വിരമിക്കുന്ന വാട്സനെ ചെന്നൈയുടെ സപ്പോർട്ടിങ് സ്റ്റാഫിൽ ഉൾപ്പെടുത്തിയേക്കുമെന്നും സൂചനകളുണ്ട്. ചെന്നൈയിലെത്തും മുമ്പ് രാജസ്ഥാൻ റോയൽസ്, റോയൽ ചാലഞ്ചേഴ്സ് ബെം​ഗളുരു എന്നിവർക്കായും വാട്സൻ കളിച്ചിട്ടുണ്ട്.