SHARE

വിഖ്യാത താരം വെയിൻ റൂണി ഇം​ഗ്ലീഷ് ക്ലബ് ഡെർബി കൗണ്ടിയുടെ മഖ്യപരിശീലസ്ഥാനമേറ്റെടുക്കാൻ സാധ്യത. ഇപ്പോൾ ക്ലബ് ക്യാപ്റ്റനായ റൂണി, ഡച്ച് പരിശീലകൻ ഫിലിപ്പ് കോക്കുവിൽ നിന്ന് ചുമതലയേറ്റെടുക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ഈ വർഷം തുടക്കത്തിലാണ് രണ്ടാം ഡിവിഷൻ ക്ലബായ ഡെർബിയിലേക്ക് പ്ലേയർ-കോച്ച് റോളിൽ റൂണി വന്നത്. എന്നാൽ മുഖ്യപരിശീലകസ്ഥാനം കോക്കുവിനായിരുന്നു. ക്ലബ് ക്യാപ്റ്റനായി തുടർന്ന റൂണി 29 മത്സരങ്ങൾ കളിച്ചു. ഈ സീസണിൽ ഇപ്പോൾ ക്ലബ് 20-ാം സ്ഥാനത്ത് മാത്രമാണ്. ഈ സാഹചര്യത്തിലാണ് കോക്കുവിനെ നീക്കി റൂണിക്ക് മുഖ്യപരിശീലക ചുമതല നൽകാനുള്ള നീക്കങ്ങൾ. അതേസമയം റൂണി പരിശീലകനായാൽ,പരിചയക്കുറിവ് പരി​ഗണിണിച്ച് സഹപരിശീലകനായി ജോൺ ​ഗ്രി​ഗറിയെ കൊണ്ടുവരാനും നീക്കങ്ങൾ നടക്കുന്നുണ്ട്.

ഐ.എസ്.എൽ ക്ലബ് ചെന്നൈയിൻ എഫ്.സിയുടെ പരിശീലകനായിരുന്നു ​ഗ്രി​ഗറി. ചെന്നൈയിനെ ഐ.എസ്.എൽ നാലാം സീസണിൽ ജേതാക്കളാക്കിയ ​ഗ്രി​ഗറി കഴിഞ്ഞ വർഷം ക്ലബ് വിട്ടിരുന്നു. മുമ്പ് 2002-03 സീസണിൽ ഡെർബിയുടെ പരിശീലകനായിരുന്നു ​ഗ്രി​ഗറി.