SHARE

ലയണല്‍ മെസിക്കെതിരേ ആരോപണ ശരങ്ങളുമായി അര്‍ജന്റീനയുടെ ഇതിഹാസതാരം ഡീഗോ മറഡോണ എത്തിയത് കഴിഞ്ഞദിവസമാണ്. ദേശീയ ക്യാപ്റ്റനാകാന്‍ വേണ്ട യാതൊരു യോഗ്യതയും മെസിക്കില്ലെന്നായിരുന്നു ഡീഗോയുടെ വിമര്‍ശനങ്ങളുടെ സാരം. ഇപ്പോഴിതാ മെസിയെന്ന നായകനെയും വ്യക്തിയെയും വാനോളം പുകഴ്ത്തി ബാഴ്‌സലോണയുടെ ഡയറക്ടര്‍ ഓഫ് ഫുട്‌ബോള്‍ ആയ എറിക് അലിഡാല്‍ രംഗത്ത്.

മെസി എന്ന വ്യക്തിയെ തങ്ങളുടെ ടീമില്‍ (ബാഴ്‌സയില്‍) എല്ലാവര്‍ക്കും ശരിക്കും അറിയാം. അദേഹം അധികം സംസാരിക്കാറില്ല. പക്ഷേ അദേഹത്തിന്റെ ഓരോ നിമിഷവും ഞങ്ങള്‍ക്ക് കൃത്യമായറിയാം. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും അതെല്ലാം കൃത്യമായി ഞങ്ങള്‍ക്കറിയാം.

മെസി ബാഴ്‌സയ്ക്കായി മൈതാനത്ത് കാഴ്ച്ചവച്ച പ്രകടനം മാത്രം മതി അദേഹത്തിന്റെ മികവറിയാന്‍. ടീമിലെ യുവതാരങ്ങള്‍ക്കും പുതിയതായി വരാനിരിക്കുന്നവര്‍ക്കും പാഠപുസ്തമാണ് മെസി- എറിക് പറയുന്നു.