SHARE

ഓസ്ട്രേലിയൻ ഗോളടി വീരൻ ഡേവിഡ് ജോയൽ വില്ല്യംസിനെ ടീമിലെത്തിക്കാനൊരുങ്ങി ഐ എസ് എൽ ക്ലബ്ബ് എ ടി കെ. നിലവിൽ ന്യൂസിലൻഡ് ക്ലബ്ബായ വെല്ലിംഗ്ടൺ ഫീനിക്സിന്റെ താരമായ വില്ല്യംസിനെ മാർക്വി താരമായി ടീമിലെത്തിക്കാനാണ് എ ടി കെ യുടെ നീക്കം. ഓസ്ട്രേലിയയുടെ അണ്ടർ 17, അണ്ടർ 20, അണ്ടർ 23 ടീമുകളിൽ കളിച്ചിട്ടുള്ള വില്ല്യംസ്, 2008 ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച താരമാണ്.

ഈ സീസൺ എ ലീഗിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഗോൾ വേട്ടക്കാരനായ വില്ല്യംസ് ഗോളടി മികവിന് പേരുകേട്ട താരമാണ്. താരത്തെ ടീമിലെത്തിക്കുന്നതോടെ പോയ സീസണുകളിൽ ടീമിനെ അലട്ടിയിരുന്ന ഗോൾ ക്ഷാമം മറികടക്കാൻ കഴിയുമെന്നാണ് കൊൽക്കത്തൻ ക്ലബ്ബ് കരുതുന്നത്. നേരത്തെ മുന്നേറ്റനിര ശക്തമാക്കുന്നതിന്റെ ഭാഗമായി മലയാളി മുന്നേറ്റ താരംജോബി ജസ്റ്റിനേയും കൊൽക്കത്ത ടീമിലെത്തിച്ചിരുന്നു.

ക്വീൻസ്ലൻഡ് റോറിന് വേണ്ടി കളിച്ച് പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറിയ വില്ല്യംസ്, ഓസ്ട്രേലിയൻ എ ലീഗ് ക്ലബ്ബുകളായ നോർത്ത് ക്യൂൻസ്ലൻഡ് ഫ്യൂറി, സിഡ്നി എഫ് സി, മെൽബൺ സിറ്റി എന്നിവർക്കൊപ്പവും കളിച്ചിട്ടുണ്ട്. 2018 മുതൽ വെല്ലിംഗ്ടൺ ഫീനിക്സിന്റെ