SHARE

ഇന്ത്യൻ പര്യടനത്തിനുള്ള വെസ്റ്റ് ഇൻഡീസ് ടെസ്റ്റ്‌ ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബർ നാലിന് ആരംഭിക്കുന്ന പര്യടനത്തിൽ രണ്ട് ടെസ്റ്റും അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണുള്ളത്. ജേസൺ ഹോൾഡർ നയിക്കുന്ന 15 അംഗ ടെസ്റ്റ്‌ ടീമിനെയാണ് ഇപ്പോൾ വെസ്റ്റ് ഇൻഡീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ എകദിന-ടി20 ടീമുകളെ പ്രഖ്യാപിച്ചിട്ടില്ല. പരിക്ക് മൂലം കളിക്കാതിരുന്ന സുനിൽ അമ്പ്രിസ്‌ ഇന്ത്യൻ പര്യടനത്തിൽ ടീമിനൊപ്പം ചേരും.

നിലവിൽ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര ഇംഗ്ലീഷ് മണ്ണിൽ പുരോഗമിക്കുകയാണ്. ഇംഗ്ലണ്ടിൽ നിന്നും ഏഷ്യൻ കപ്പ് പോരാട്ടങ്ങൾക്കായി യൂ. എ. ഇ യിലേക്ക് പോകുന്ന ഇന്ത്യ നാട്ടിൽ മടങ്ങിയെത്തിയ ശേഷമാകും വിൻഡീസ് പരമ്പരക്ക് തുടക്കമാകുക. ഒക്ടോബർ നാലിന് രാജ്കോട്ടിലാണ് ആദ്യ മത്സരം. ഒക്ടോബർ 12ന് ഹൈദരാബാദിലാണ് രണ്ടാം മത്സരം. ശ്രീലങ്കക്കും ബംഗ്ലാദേശിനുമെതിരെ പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് വിൻഡീസ് ഇന്ത്യയിലെത്തുന്നത്.

സ്‌ക്വാഡ് : ജേസൺ ഹോൾഡർ ( ക്യാപ്റ്റൻ ), സുനിൽ അമ്പ്രിസ്‌, ദേവേന്ദ്ര ബിശൂ, ക്രെയ്ഗ് ബ്രെത്‌വെയിറ്റ്, റോസ്റ്റൻ ഛെസ്‌, ഷെയിൻ ഡൗറിച്ച്, ഷന്നോൻ ഗബ്രിയേൽ, ജഹ്‌മാർ ഹാമിൽട്ടൺ, ഷിംറോൺ ഹെറ്റ്‍മെയർ, ഷായി ഹോപ്പ്, അൽസാരി ജോസഫ്, കീമോ പോൾ, കെയ്‌റോൺ പവൽ, കേമർ റോച്ച്, ജോമൽ വരിക്കാൻ .