SHARE

ആക്ഷന്‍ പരിശോധനയില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് താരങ്ങളെ വെസ്റ്റിന്‍ഡീസ് വിലക്കി. ആദ്യ ഘട്ടമായി ആഭ്യന്തര ക്രിക്കറ്റില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്നുമാണ് വിലക്ക്. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം ഇവരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

ജോണ്‍ കാംപെല്ലിനേയും പീറ്റ് സാല്‍മണിയേയുമാണ് വിലക്കിയത്. ജനുവരിയില്‍ സ്‌കോര്‍പിയോണ്‍സും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ റെഡ് ഫോഴ്‌സുമായിട്ടുള്ള മത്സരത്തിലായിരുന്നു കാംപെല്ലിന്റെ ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഗയാന ജഗ്വാറും സ്‌കോര്‍പിയണ്‍സും തമ്മിലുള്ള മത്സരത്തിലാണ് സാല്‍മണിന്റെ ബൗളിംഗ് ആക്ഷന്‍ സംശയിക്കപ്പെട്ടതും പരിശോധനയ്ക്ക് വിധേയമാക്കിയതും കാംപെല്‍ വെസ്റ്റിന്‍ഡീസിനായി ഏഴ് ടെസ്റ്റും ആറ് ഏകദിനങ്ങളും രണ്ട് ട്വന്റി-ട്വന്റികളും കളിച്ചിട്ടുണ്ട്.