SHARE

ലോകകപ്പ് പോരാട്ടത്തിൽ ഇം​ഗ്ലണ്ടിനെതിരെ ടോസ് നഷ്ടമായ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. സതാംപടണിലാണ് മത്സരങ്ങൾ നടക്കുന്നത്. ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് തുടക്കം തകർച്ചയുടേതാണ്.

ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് സ്കോർ ബോർഡിൽ നാല് റൺസെത്തിയപ്പോൾ തന്നെ ഒരു വിക്കറ്റ് നഷ്ടമായി. രണ്ട് റൺസെടുത്ത എവിൻ ലെവിസിനെ ക്രിസ് വോക്സാണ് പുറത്താക്കിയത്. പിന്നാലെ ക്രിസ് ​ഗെയിലും ഷായ് ഹോപും ചേർന്ന് സ്കോർ ഉയർത്തി. എന്നാൽ സ്കോർ 54-ൽ എത്തിയപ്പോൾ ​ഗെയിലും വീണു. 41 പന്തിൽ അഞ്ച് ഫോറും ഒരു സിക്സുമടക്കം 36 റൺസെടുത്ത ​ഗെയിലിനെ ലിയാം പ്ലങ്കറ്റാണ് പുറത്താക്കിയത്.

സ്കോർ ബോർഡിൽ രണ്ട് റൺ കൂടി ചേർത്തപ്പോഴേക്കും പതിനൊന്ന് റൺസെടുത്ത ഷായ് ഹോപും പുറത്ത്. മാർക്ക് വുഡിനാണ് വിക്കറ്റ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 103 എന്ന നിലയിലാണ് വിൻഡീസ്. നിക്കോളാസ് പുറാനും ഷിമ്രോൺ ഹെറ്റ്മയറുമാണ് ക്രീസിൽ