SHARE

പ്രതീക്ഷിച്ചുപോലെ സംഭവിച്ചു. പാകിസ്ഥാനുയർത്തിയ 106 എന്ന അനായാസ വിജയലക്ഷ്യം വിൻഡീൽ വെറും പതിനാല് ഓവറിനുള്ളിൽ അടിച്ചെടുത്തു. അങ്ങനെ ഇം​ഗ്ലണ്ട് ലോകകപ്പിൽ ഞങ്ങളേയും ശ്രദ്ധേക്കണമെന്ന് മുന്നറിയിപ്പുമായി വിൻഡീസ് അവതരിച്ചു. ഏഴ് വിക്കറ്റിനായിരുന്നു വിൻഡീസ് കയം

ട്രെന്റ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് അതിവേ​ഗം തകർത്തടിച്ചു. സൂപ്പർ താരം ക്രിസ് ​ഗെയിൽ ആഞ്ഞടിച്ചപ്പോൾ മത്സരം ട്വന്റി 20ക്ക് സമാനമായി. അഞ്ച് ഓവർ തികയും മുമ്പ് സ്കോർ 36-ലെത്തി. തുടർന്ന് പതിനൊന്ന് റൺസെടുത്ത ഷായ് ഹോപ് പുറത്തായി. പിന്നാലെയെത്തിയ ഡാരൻ ബ്രാവോ റണ്ണൊന്നുമെടുക്കാതെ തിരിച്ചുപോയെങ്കിലും ​ഗെയിലിന് കുലുക്കമില്ലായിരുന്നു

പത്താം ഓവറിൽ തന്നെ സ്കോർ 70 കടന്നു. ​ഗെയിലിന് അർദ്ധസെഞ്ച്വറിയും. 34 പന്തിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 50 റൺസെടുത്ത ​ഗെയിലിനെ മുഹമ്മദ് ആമിർ പുറത്താക്കി. പിന്നാലെ നിക്കോളാസ് പുറാനും ഷിമ്രോൺ ഹെറ്റ്മെയറും ചേർന്ന് വിൻഡീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു

പുറാൻ 19 പന്തിൽ നാല് ഫോറും രണ്ട് സിക്സുമായി 34 റൺസോടെ പുറത്താകാതെ നിന്നു. വഹാബ് റിയാസിനെ സിക്സിന് പറത്തിയാണ് പുറാൻ വജയറൺ നേടിയത്. ആമിറാണ് പാകിസ്ഥാനായി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്.