SHARE

വെസ്റ്റ് ഹാം മിഡ്ഫീല്‍ഡര്‍ ഡെക്ലാന്‍ റൈസിന് ഭീഷണി. ഇംഗ്ലണ്ട് ടീമിനു വേണ്ടി കളിക്കുവാനുള്ള താരത്തിന്റെ തീരുമാനമാണ് ഭീഷണിയ്ക്കു കാരണം. മുമ്പ് റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിന്റെ താരമായിരുന്നു ഇദ്ദേഹം. ഇക്കഴിഞ്ഞ ഫെബ്രുവരിയാലാണ് താരം ഇംഗ്ലണ്ട് ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ തീരുമാനമെടുത്തത്.

ഇംഗ്ലണ്ടിനു വേണ്ടി കളിക്കാന്‍ തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയിലൂടെ ചിലയാളുകള്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി താരം തന്നെയാണ് പുറത്ത് പറഞ്ഞത്, വീടിനു പുറത്തിറങ്ങിയാല്‍ കാണിച്ചു തരാമെടാ എന്ന രീതിയിലുള്ള ഭീഷണിപ്പെടുത്തലുകളാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ താന്‍ കളികളില്‍ മത്രമാണ് ശ്രദ്ധിക്കുന്നതെന്നും ഇത്തരക്കാര്‍ക്ക് ഭീഷണിപ്പെടുത്താന് മാത്രമെ കഴിയൂ അതിനപ്പുറത്തേയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിന്റെ യൂറോകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ അംഗമാണ് ഈ താരം.