SHARE

സൂപ്പർപരിശീലകൻ സി​നദിൻ സിദാൻ റയൽ മഡ്രിഡിനോട് വിടപറയും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ടീമും​ഗങ്ങളോട് സിദാൻ തന്റെ തീരുമാനം വെളിപ്പെടുത്തിക്കഴിഞ്ഞെന്നാണ് മാർക്കയടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്. ഈ സാഹചര്യത്തിൽ അടുത്ത സീസണിൽ റയലിന് പുതിയ പരിശീലൻ വരുമെന്ന കാര്യം ഏതണ്ടുറപ്പായിട്ടുണ്ട്.

സീസണൊടുവിൽ മാത്രമെ സിദാൻ തന്റെ തീരുമാനം പ്രഖ്യാപിക്കുകയുള്ളു. എങ്കിലും ഇതിനകം തന്നെ റയലിന് പകരമാരെത്തും എന്ന ചോദ്യം ഉയർന്നുകഴിഞ്ഞു. പ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാോയുടെ ട്വീറ്റ് പ്രകാരം സിദാൻ ക്ലബ് വിടുകയാണെങ്കിൽ പകരം പരി​ഗണിക്കാൻ മൂന്ന് പേരുകളാണ് റയലിന് മുന്നിലുള്ളത്.

മുൻ യുവന്റസ് പരിശീലകൻ മാസിമില്യാനോ അല്ലെ​ഗ്രി, ക്ലബിന്റെ ഇതിഹാസതാരവും ഇപ്പോൾ യൂത്ത് ടീം പരിശീലകനുമായ റൗൾ ​ഗോൾസാലസ് എന്നിവരുടെ പേരുകളാണ് റയൽ പരി​ഗണിക്കുന്നത്. മൂന്നാമൻ ആരെന്ന കാര്യം ഫാബ്രിസിയോ വ്യക്തമാക്കിയില്ലെങ്കിലും ജർമൻ പരിശീലകൻ ജോവാക്വിം ലോയാണതെന്നാണ് റിപ്പോർട്ടുകൾ.

ഇതിൽ തന്നെ അല്ലെ​ഗ്രി, റൗൾ എന്നിവരുടെ പേരുകൾക്കാണ് മുൻ​ഗണന. മൂന്ന് വർഷം മുമ്പ് തന്നെ അല്ല​ഗ്രെിയെ റയലിലെത്തികാകൻ ക്ലബ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് ആ​ഗ്രഹിച്ചിരുന്നു. എന്നാൽ അന്ന് യുവന്റസുമായി കരാറുള്ളതിനാൽ അല്ലെ​ഗ്രി ക്ഷണം നിരസിക്കുകയായിരുന്നു. ഇപ്പോൾ ഒരു ക്ലബിലുമില്ലാതെ നിൽക്കുകയാണ് അല്ലെ​ഗ്രി. ഈ സാഹചര്യത്തിൽ പെരസിന് പഴയ താൽപര്യമുണ്ടെങ്കിൽ അല്ലെ​ഗ്രി എത്തിയേക്കും.

സിദാന്റേതിന് സമാനമായി യൂത്ത് ടീമിൽ നടത്തിയ മികച്ച പ്രകടനനമാണ് റൗളിന് സാധ്യത കൽപ്പിക്കുന്നത്. അൽപ്പം റിസ്കുള്ള തീരുമാനമെടുക്കാൻ ക്ലബ് ധൈര്യം കാണിച്ചാലെ റൗളിന് സാധ്യതയുള്ളു. അതേസമയം റൗളിനെ ഡ​​​ഗ്ഔട്ടിലെത്തിക്കാൻ ജർമൻ ക്ലബ് എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടും ശ്രമിക്കുന്നുണ്ട്.