SHARE

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 യിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മത്സരത്തിനിടെ തന്റെ പ്രവൃത്തിയിലൂടെ ആരാധക ഹൃദയങ്ങൾ കീഴടക്കി ഇന്ത്യൻ സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണി. മത്സരത്തിൽ ഇന്ത്യ ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു ധോണി തന്റെ പ്രവൃത്തിയിലൂടെ ആരാധകരുടെ കൈയ്യടി വാങ്ങിയത്.

ന്യൂസിലൻഡ് ബാറ്റ് ചെയ്യുന്നതിനിടെ ഗ്യാലറിയിൽ നിന്ന് ഒരിന്ത്യൻ ആരാധകൻ മൈതാനത്തേക്ക് ഓടിയെത്തി‌. അദ്ദേഹത്തിന്റെ കൈയ്യിൽ ഇന്ത്യൻ പതാകയുമുണ്ടായിരുന്നു. വിക്കറ്റ് കീപ്പിംഗ് ജോലി ചെയ്തിരുന്ന ധോണിക്കരികിലേക്ക് ഓടിയെത്തിയ ആരാധകൻ, സൂപ്പർ താരത്തിന്റെ കാൽ തൊട്ട് വന്ദിച്ചു. ഈ സമയം ഇന്ത്യൻ ദേശീയ പതാക താഴെ മുട്ടിയത് മനസിലാക്കിയ ധോണി, പതാക ആരാധകന്റെ കൈയ്യിൽ നിന്ന് വാങ്ങി‌. ഇതിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറിയ ആരാധകനെ പിടിക്കാൻ സെക്യൂരിറ്റി ജീവനക്കാർ പിറകേയെത്തിയതോടെ ആരാധകൻ അവിടെ നിന്നോടി.

ധോണി തന്റെ ദേശീയ പതാകയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന സംഭവമായിരുന്നു ഇത്. കളിയിൽ തോറ്റെങ്കിലും ധോണിയുടെ ഈ പ്രവൃത്തിക്ക് ആരാധകരുടെ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്‌.