SHARE

ന്യൂസിലൻഡിനെതിരെ ഇന്നലെ നേടിയ വിജയത്തോടെ ലോകകപ്പ് സെമിയിലെത്താനുള്ള പാകിസ്ഥാന്റെ സാധ്യതകൾ വീണ്ടും വർധിച്ചിരിക്കുകയാണ്. നേരത്തെ വളരെ ചെറിയ സെമി പ്രതീക്ഷകൾ മാത്രമുണ്ടായിരുന്ന പാകിസ്ഥാന് ന്യൂസിലൻഡിനെതിരായ വിജയത്തിനൊപ്പം, ഇംഗ്ലണ്ടിന്റെ അപ്രതീക്ഷിത തോൽവികളും ഗുണമായി‌.

നിലവിൽ ഓസ്ട്രേലിയ മാത്രമാണ് സെമി‌ഫൈനലിലെത്തിയ ഏക ടീം. ഇന്ത്യയും, ന്യൂസിലൻഡും സെമിയിലെത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. അത് കൊണ്ടു തന്നെ ബാക്കിയുള്ള ഒരു സെമി‌സ്ഥാനത്തിന് വേണ്ടിയാണ് പ്രധാന പോരാട്ടം നടക്കുക. പാകിസ്ഥാനൊപ്പം, ശ്രീലങ്ക, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകളും ഈ സെമി‌സ്ഥാനത്തിനായി പോരാടാനുണ്ട്. കടലാസിൽ പാകിസ്ഥാനാണ് സെമിയിലെത്താൻ കൂടുതൽ സാധ്യതകൾ‌. അവരുടെ ഇനിയുള്ള എതിരാളികൾ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരായതിനാലാണ് ഇത്.

പാകിസ്ഥാൻ സെമിയിലെത്താൻ സംഭവിക്കേണ്ടത് ഇക്കാര്യങ്ങളാണ്.

സാധ്യത 1

1) ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിക്കണം.

2) ശ്രീലങ്ക, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവർ ശേഷിക്കുന്ന മത്സരങ്ങളിൽ ഒരെണ്ണത്തിൽ പരാജയപ്പെടണം.

സാധ്യത 2

1) ഇംഗ്ലണ്ട് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും തോൽക്കണം.

2) ശ്രീലങ്ക ശേഷിക്കുന്ന രണ്ട് മത്സരങ്ങളും തോൽക്കണം.

3) ബംഗ്ലാദേശ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും തോൽക്കണം.