SHARE

അടുത്ത വർഷം മുതൽ ഐ‌സി‌സിയുടെ വരാനിരിക്കുന്ന പദ്ധതികളുടെ കലണ്ടറിൽ ഐപിഎല്ലിനായി രണ്ടര മാസത്തെ പ്രത്യേക വിൻഡോ ഉണ്ടായിരിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും സ്ഥിരീകരിച്ചിരുന്നു. ആ സാഹചര്യങ്ങളിൽ കൂടുതൽ ഐപിഎൽ താരങ്ങൾക്ക് അവസരം ലഭിക്കാൻ വിദേശ രാജ്യങ്ങൾ അവരുടെ രാജ്യന്തര മത്സരങ്ങൾ റദ്ദ് ചെയ്യാൻ ശ്രമമുണ്ടാവാറുണ്ട്, എന്നാൽ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ താരങ്ങൾക്ക് ഐപിഎല്ലിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുണ്ട്. അത് കൊണ്ട് തന്നെ ഐപിഎൽ സമയത്ത് പാകിസ്ഥാന് മറ്റു രാജ്യങ്ങളുമായി രാജ്യാന്തര മത്സരങ്ങൾ സംഘടിപ്പിക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടി കാണിച്ച് മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദി രംഗത്തെത്തി.

2022 മാർച്ചിൽ പാകിസ്ഥാൻ ഓസ്‌ട്രേലിയ മത്സരം നടന്നിരുന്നു എന്നാൽ ആ സമയം ഐപിഎൽ നടക്കുന്നതിനാൽ പരമ്പര അവസാനിച്ചതിന് ശേഷം ലീഗിൽ ചേർന്ന മികച്ച ഓസ്‌ട്രേലിയൻ കളിക്കാർക്ക് ഐപിഎല്ലിന്റെ ആരംഭ മത്സരങ്ങൾ നഷ്‌ടമായിരുന്നു. മാത്രമല്ല ഐ‌പി‌എൽ അവസാനിച്ചതിന് ശേഷം വെസ്റ്റ് ഇൻഡീസ് പരമ്പര വരെ പാകിസ്ഥാന് രണ്ട് മാസത്തിലധികം ഇടവേള എടുക്കേണ്ടി വന്നു.

“എല്ലാം വിപണിയിലും സമ്പദ്‌വ്യവസ്ഥ ഉൾപ്പെടുന്നു. ക്രിക്കറ്റിലെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്. അവർ എന്ത് പറഞ്ഞാലും അത് നടക്കും,” സമാ ടിവിയുടെ സംസാരിക്കവെ അഫ്രീദി പറഞ്ഞു. രണ്ട് വർഷം മുമ്പ് ഐപി‌എല്ലിനെ വളരെ വലിയ ബ്രാൻഡാണെന്ന് അഫ്രീദി വിശേഷിപ്പിച്ചിരുന്നു, പാക് ക്യാപ്റ്റൻ ബാബർ അസം ഉൾപ്പെടെയുള്ള പാകിസ്ഥാൻ കളിക്കാർ ലീഗിൽ ഉൾപ്പെടുത്തണമെന്നും അവർക്ക് മികച്ച അവസരം നഷ്ടമാകുന്നുണ്ടെന്നും അഫ്രീദി പറഞ്ഞു