SHARE

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മോശം ഫീൽഡിംഗ് ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണെന്ന് വെസ്റ്റിന്ത്യൻ ഓൾറൗണ്ടർ ആന്ദ്രെ റസൽ. കഴിഞ്ഞ ദിവസം ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കുമ്പോളായിരുന്നു സ്വന്തം ടീമിനെത്തന്നെ മോശം ഫീൽഡിംഗ് സംഘമായി ചൂണ്ടിക്കാട്ടി റസൽ ആരാധകരെ ഞെട്ടിച്ചത്.

” ഞങ്ങൾക്കൊരു മികച്ച ടീമുണ്ട്. പക്ഷേ മത്സരങ്ങൾക്കിടയിൽ ഒത്തിരി ക്യാച്ചുകളും ഫീൽഡിംഗ് പിഴവുകളും ഞങ്ങളുടെ ഭാഗത്ത് നിന്ന് വരുന്നുണ്ട്. ടൂർണമെന്റിലെ ഏറ്റവും മോശം ഫീൽഡിംഗ് ടീം കൊൽക്കത്തയുടേതാണ്. ” റസൽ പറഞ്ഞു. കൊൽക്കത്ത മികച്ച ടീമാണെങ്കിലും മോശം തീരുമാനങ്ങൾ തുടർച്ചയായി എടുക്കുന്നത് ടീമിനെ തുടർ തോൽവിയിലേക്ക് നടക്കുന്നുണ്ടെന്നും, അതാണ് നടന്ന് കൊണ്ടിരിക്കുന്നതെന്നും ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കവെ റസൽ കൂട്ടിച്ചേർത്തു.