SHARE

യുവേഫയുടെ മികച്ച താരത്തിനായുള്ള പുരസ്കാരത്തിനായി കെവി‍ൻ ഡി ബ്രുയൻ, റോബർട്ട് ലെവൻഡോവ്സ്കി, മാനുൽ ന്യൂയർ എന്നിവർ തമ്മിൽ മത്സരിക്കും. വോട്ടെടുപ്പിലൂടെയാണ് യുവേഫ ഈ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. ഒക്ടോബർ ഒന്നിന് ഫ്രാൻസിലെ നിയോണിൽ നടക്കുന്ന ചാമ്പ്യന്സ് ലീ​ഗ് ​ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിനിടെ ജേതാവിനെ പ്രഖ്യാപിക്കും.

ഏറെ നാളുകൾക്ക് ശേഷമാണ് അവസാന മൂന്നിൽ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലയണൽ മെസിയോ ഇല്ലാതെ വരുന്നത്. ബയേൺ മ്യൂണിച്ചിന്റെ ട്രെബിൾ കിരീടനേട്ടത്തിൽ വഹിച്ച പങ്കിനാണ് ലെവൻഡോവ്സ്കിയും ന്യൂയറും സാധ്യതാപട്ടികയിലിടം നേടിയത്. ഡി ബ്രുയനാകട്ടെ മാഞ്ചസ്റ്റർ സിറ്റിക്കായി സീസണിൽ നടത്തിയ കിടിലൻ പ്രകടനത്തിന്റെ പേരിലും.

മികച്ച പരിശീലനുള്ള പുരസ്കാരത്തിനായി മത്സരം ജർമൻകാർ തമ്മിലാണ്. ലിവർപൂളിന്റെ യുർ​ഗൻ ക്ലോപ്പ്, ബയേൺ മ്യൂണിച്ചിന്റെ ഹാൻസി ഫ്ലിക്ക്, റെഡ്ബുൾ ലെയ്പ്സി​ഗിന്റെ ജൂലിയൻ ന​ഗേൽസ്മാൻ എന്നിവരാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

വനിതാ താരത്തിനായുള്ള പുരസ്കാരത്തിനും കിടിലൻ മത്സരമാണ്. മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുന്ന ഇം​ഗ്ലീഷ് താരം ലൂസി ബ്രോൺസി, ചെൽസിക്കായി കളിക്കുന്ന ഡെന്മാർക്ക് താരം പെർനീൽ ഹാർഡർ, ഒളിംപിക് ലിയോൺ ക്യാപ്റ്റൻ കൂടിയായ ഫ്രഞ്ച് താരം വെൻഡി റെനാർഡ് എന്നിവരാണ് അവസാന മൂന്നിൽ ഇടം നേടിയത്.