SHARE
മിക്കൽ അർറ്റേറ്റ

ആഴസെൻ വെം​ഗർ സ്ഥാനമൊഴിഞ്ഞതോടെ, പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. ലോകകപ്പിന് മുമ്പ് വെം​ഗറുടെ പകരക്കാരനെ പ്രഖ്യാപിക്കാൻ സാധ്യതയണ്ടെന്ന് ബി.ബി.സി അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സജീവചർച്ചകൾ നടക്കുന്നത്.

മുൻ ആഴ്സനൽ താരവും മാഞ്ചസ്റ്റർ സിറ്റി സഹപരിശീലകനുമായ മിക്കൽ അർറ്റേറ്റയുടെ പേരിനാണ് മുൻതൂക്കം. ആഴ്സനലിൽ കളിച്ചിരുന്നു, എന്നതിനൊപ്പം സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന അം​ഗീകാരവുമാണ് അർറ്റേറ്റയ്ക്ക് ​ഗുണമാകുന്ന ഘടകങ്ങൾ. അതിനൊപ്പം, തന്റെ പിൻ​ഗാമിയാകാൻ അർറ്റേറ്റ യോ​ഗ്യനാണെന്ന വെം​ഗറുടെ പ്രശസയും അർറ്റേറ്റയ്ക്ക് ​ഗുണം ചെയും. എന്നാൽ സ്വതന്ത്ര പരിശീലകനായി മുൻപരിചയമില്ലെന്നതാണ് അർറ്റേറ്റയ്ക്ക് പ്രതികൂലമാകുന്നത്.

അർറ്റേറ്റയ്ക്ക് പുറമേ, മുൻ നായകനും ന്യൂയോർക്ക് എഫ്.സി പരിശീലകനുമായ പാട്രിക്ക് വിയേര. യുവന്റസ് പരിശീലകൻ മാസിമില്യാനോ അല്ലെ​ഗ്രി എന്നിവരുടെ പേരുകളും പരി​ഗണനയിലുണ്ട്. ആഴ്സനലിന്റെ സുവർണകാലത്ത് ടീം നായകനായിരുന്ന വിയേരയ്ക്ക് ടീമുമായി വൈകാരിക അടുപ്പമുണ്ട്. പരിശീലകവേഷത്തിൽ ഇവരേക്കാളേറെ പരിചയമുണ്ട് അല്ലെ​ഗ്രിക്ക്.

മൂന്ന് പേരുമായും ആഴ്സനൽ അധികൃതർ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇവരിൽ ഒരാളാണ് വെം​ഗറുടെ പിൻ​ഗാമി എന്ന കാര്യം ഏറെക്കുറെ ഉറപ്പായി, അതിൽ തന്നെ മുൻതൂക്കം അർറ്റേറ്റയ്ക്കും. ഇനി പ്രഖ്യാപനം എന്നുണ്ടാകുമെന്ന് ആകാംഷയിലാണ് ആരാധകർ.