SHARE

ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരേ അവരുടെ നാട്ടില്‍ പോയി 2-2ന്റെ സമനില പിടിച്ചു വാങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മൂന്നാം മിനിറ്റില്‍ ഇതിഹാസ താരം ടിം കാഹിലിന്റെ ഗോളില്‍ പിന്നിലായ ബ്ലാസ്റ്റേഴ്‌സ് 2-0ത്തിനാണ് ആദ്യ പകുതി അവസാനിപ്പിച്ചത്. മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനായി മലയാളി താരം അനസ് എടത്തൊടിക കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

എന്തുകൊണ്ടാണ് അനസിനെ കളിപ്പിക്കാതിരുന്നത് എന്നതിന് കോച്ച് ഡേവിഡ് ജെയിംസ് മത്സരശേഷം മറുപടി നല്കി. അനസിനെ കളിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ 2-0ത്തിന് പിന്നില്‍ നില്ക്കുമ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് ഒരു ഡിഫന്‍ഡറെ കളിപ്പിക്കുക. അതുകൊണ്ട് മാത്രമാണ് അനസിന് അവസരം ലഭിക്കാതിരുന്നത്- ജെയിംസ് വ്യക്തമാക്കി. അതേസമയം സമനില നിരാശപ്പെടുത്തിയെന്നാണ് ജെംഷഡ്പൂര്‍ കോച്ച് പ്രതികരിച്ചത്.