SHARE

സൂപ്പർതാരം നെയ്മറിന്റെ പരുക്കാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചാവിഷയം. കാലിലെ പേശിക്ക് പരുക്കേറ്റ നെയ്മർ ഒരുമാസത്തോളം പുറത്തിരിക്കേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ബാഴ്സലോണയ്ക്കെതിരിയാ പി.എസ്.ജിയുടെ രണ്ട് മത്സരങ്ങളും നെയ്മറിന് നഷ്ടമാകാനാണ് സാധ്യത.

ഫ്രഞ്ച് കപ്പിൽ കയീനെതിരായ മത്സരത്തിലാണ് നെയ്മറിന് പരുക്കേറ്റത്. ഫ്രാൻസിലെ രണ്ടാം ഡിവിഷനിൽ പതിനൊന്നാം സ്ഥാനത്ത് മാത്രമുള്ള ടീമാണ് കയീൻ. മാത്രവുമല്ല അവരുടെ മിക്കവാറും താരങ്ങളും പരുക്കിന്റെ പിടിയിലുമായിരുന്നു. അത്തരമൊരു ടീമിനെതിരെ നെയ്മറിനെ കളിപ്പിച്ചതെന്തിനാണെന്ന ചോദ്യം ഇതിനകം തന്നെ പി.എസ്.ജി പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീനോയ്ക്ക് നേരെ ഉയർന്നുകഴിഞ്ഞു. എന്നാൽ നെയ്മർ കളിക്കാൻ ശാരീരികമായി ഫിറ്റായിരുന്നു എന്നാണ് ഇതിന് പോച്ചെറ്റീനോ പറഞ്ഞ മറുപടി.

മത്സരത്തിൽ നെയ്മറിന് പരുക്കേറ്റതിൽ റെഫറിമാർക്കും പങ്കുണ്ടെന്ന് കരുതുന്നതായി പോച്ചെറ്റീനോ പറഞ്ഞു. പലപ്പോഴും നെയ്മറിന് നേരെ ഫൗൾ ഉണ്ടായപ്പോൾ സംരക്ഷിക്കാൻ റഫറിമാർ തയ്യാറായില്ലെന്നാണ് എനിക്ക് തോന്നുന്നത്, പോച്ചെറ്റീനോ പറഞ്ഞു.

ബാഴ്സയ്ക്കെതിരായി അടുത്തയാഴ്ച മത്സരം നടക്കാനിരിക്കെ, ഫ്രഞ്ച് കപ്പ് പോരാട്ടത്തിൽ നെയ്മറിനെ ടീമിലുൾപ്പെടുത്തില്ലെന്നാണ് കരുതപ്പെട്ടിരുന്നുത്. എന്നാൽ അതിനുമുമ്പ് നടന്ന മാഴ്സെക്കെതിരായ മത്സരത്തിൽ നെയ്മർ കളിച്ചിരുന്നില്ല, അതിനാലാണ് കയീനെതിരെ നെയ്മറിനെ കളിപ്പിച്ചതെന്നാണ് സൂചന. ദുർബലരായ എതിരാളികൾക്കെതിരെ അനായസം വിജയം നേടുന്നതിനൊപ്പം, നെയ്മറിന് അധികം പ്രയാസമില്ലാതെ അടുത്ത മത്സരങ്ങൾക്കായി ശാരീരിക മികവ് നിലനിർത്താം എന്നും പോച്ചെറ്റീനോ കണക്കുകൂട്ടിയിട്ടുണ്ടാം. എന്നാൽ ഈ കണക്കുകൂട്ടലൊക്കെ പിഴച്ചു എന്നതാണ് വാസ്തവംയ