SHARE

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ വച്ചുനീട്ടിയ വലിയ ഓഫര്‍ നിരസിച്ചതിനെപ്പറ്റി അന്റോണിയോ ഗ്രീസ്മാന്‍ മനസുതുറന്നു. രണ്ടു പ്രധാന കാരണങ്ങളാണ് അത്‌ലറ്റിക്കോ മാഡ്രിഡ് വിട്ടു പോകാത്തതിനെപ്പറ്റി ഫ്രഞ്ച് താരം പറയുന്നത്. അതിലൊന്ന് ബാഴ്‌സയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ സാന്നിധ്യമാണ്. മറ്റൊന്ന് അത്‌ലറ്റിക്കോയെ താന്‍ അത്രമാത്രം സ്‌നേഹിക്കുന്നതാണ്.

ഞാനും കൂടി ഉള്‍പ്പെട്ട പ്ലാനിംഗാണ് ക്ലബ് നടത്തിയത് അതില്‍ നിന്ന് പുറത്തു ചാടുന്നത് ടീമിനെ ബാധിക്കും- ഗ്രീസ്മാന്‍ പറയുന്നു. ബാഴ്‌സലോണയിലേക്ക് പോകണമെന്ന ആഗ്രഹമുണ്ടായിരുന്നു. വലിയതോതില്‍ തന്നെ. അവര്‍ എനിക്കായി വലിയ ഓഫറുകളും നല്കി. എന്റെ അത്‌ലറ്റിക്കോയിലെ സുഹൃത്തുക്കള്‍ ക്ലബ് വിടരുതെന്ന് നിരന്തരം പറഞ്ഞു.

അത്‌ലറ്റിക്കോ എന്റെ വേതനം വര്‍ധിപ്പിച്ചു. അവര്‍ താന്‍ ഇവിടെ നില്‍ക്കാനുള്ള എല്ലാം ചെയ്തു തന്നു. അതോടെ ഓഫര്‍ വേണ്ടെന്നുവച്ചു. ബാഴ്‌സയില്‍ മെസി ഉണ്ടെന്നതും തന്നെ പിന്തിരിയാന്‍ പ്രേരിപ്പിച്ചു. കാരണം എന്നെക്കാള്‍ മികച്ചൊരു താരമുള്ളിടത്ത് അതിലും ഉയരാന്‍ എനിക്കു സാധിക്കില്ല. ഇപ്പോള്‍ താന്‍ അത്‌ലറ്റിക്കോയില്‍ സംതൃപ്തനാണെന്നും ഗ്രീസ്മാന്‍ പറയുന്നു.