2001 ജൂൺ 23 സിംബാവേ വെസ്റ്റ് ഇൻഡീസ് മത്സരത്തിലാണ് സംഭവം ആദ്യം ബാറ്റ് ചെയ്ത വിൻഡിസ് നിശ്ചിത 50 ഓവറിൽ 266 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ ക്യാമ്പേലും തൈബുവും അടങ്ങുന്ന ഗ്രാൻഡ് ഫ്ലവർ നയിക്കുന്ന കരുത്തുറ്റ സിംബാവേ നിര. അവറേജ് സ്കോർ ആയതിനാൽ വിൻഡിസ് ജയിക്കണം എങ്കിൽ ബൗളേർസ് കനിയണം.പക്ഷെ പേസ് ബൗളിംഗിന് പേരുകെട്ട പ്രതാപത്തിന്റെ നിഴലുകൾ മാത്രം ആയിരുന്നു കരിബിയൻ സംഘത്തിൽ ഉണ്ടായിരുന്നുന്നത്
എങ്കിലും ആ സ്കോറുമായി പ്രതിരോധിക്കാൻ പരമാവധി പൊരുതി ക്യാമ്പലിന്റെ അടക്കം 3 വിക്കറ്റുകളുമായി മെർവിൻ ഡെനിലും മർലൺ സമൂവലും മുന്നിൽ നിന്ന് നയിച്ചപ്പോൾ സിംബാവക്ക് 27 റൺസിന്റെ തോൽവി വഴങ്ങേണ്ടി വന്നു,
സ്കോർ ബോർഡ് പരിശോധിച്ചപ്പോൾ അർദ്ധസെഞ്ച്വറി നേടിയ 3 വിൻഡിസ് ബാറ്റർമാരെയും 3 വിക്കറ്റുകൾ വീതം എടുത്ത 2 വിൻഡിസ് ബൗളേഴ്സിനെയും കാണാം പക്ഷെ മാൻ ഓഫ് ദി മാച്ച് അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഇവരുടെ ആരുടെയും പേര് ഉണ്ടായിരുന്നില്ല പകരം എല്ലാവരെയും അത്ഭുതപെടുത്തി കൊണ്ട് ആ പുരസ്കാരം ഏറ്റു വാങ്ങിയത് വിൻഡിസിന്റെ 6 അടി 8 ഇഞ്ച് പൊക്കകരൻ പേസ് ബൗളേർ “കാമാറൂൺ കഫി ” പക്ഷെ മത്സരത്തിൽ ഒരു വിക്കറ്റോ റൺസോ എന്തിനേറെ ഒരു ക്യാച്ചു പോലും അയാളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നില്ല.
എന്നിട്ടു മാൻ ഓഫ് ദി മാച്ചിനു അർഹമായതിനു പിന്നിലെ കാരണം അയാളുടെ ബൗളിംഗ് ഫിഗർ ആയിരുന്നു 10 ഓവറിൽ 2 മെയിഡിന് ഉൾപ്പെടെ വെറും 20 റൺസ് ആണ് വഴങ്ങിയത് 27 റൺസിനു വിജയിച്ച വിൻഡിസിനു 2 ഇക്കോണമിയിൽ അയാൾ എറിഞ്ഞ 10 ഓവർ അത്ര പ്രധാനമായിരുന്നു ആ മത്സരത്തിൽ