SHARE

മത്സരങ്ങള്‍ക്കിടെ സ്പെയിനെ അപമാനിച്ചാല്‍ ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ ന്യൂകാംപ് താത്കാലികമായി അടച്ചിടുമെന്ന് ലാ ലിഗ പ്രസിഡന്റ് ഹെവിയര്‍ ടെബസ്. ബാഴ്‌സലോണയുടെ മത്സരങ്ങള്‍ക്കിടെ സ്പാനിഷ് സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങള്‍ തുടര്‍ച്ചയായി ഉയര്‍ന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച ടെബസിന്റെ പ്രസ്താവന

.
കാറ്റലോണിയുടെ സ്വാതന്ത്ര്യത്തെ അനുകൂലിച്ചുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ ആരാധകര്‍ക്ക് അകവാശമുണ്ട്‌. എന്നാല്‍ അത് സ്‌പെയിനെ അപമാനിച്ചുകൊണ്ടാണെങ്കില്‍ സ്റ്റേഡിയം അടച്ചിടേണ്ടിവരും, ടെബസ് പറഞ്ഞു.

ഒക്ടോബര്‍ ഒന്നിന് നടന്ന കാറ്റലോണിയ ഹിതപരിശോധനയെത്തുടര്‍ന്ന് പ്രാദേശിക സര്‍ക്കാരും സ്പാനിഷ് കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. കാറ്റലോണിയയുടെ സ്വാതന്ത്രത്തിനായി ബാഴ്‌സലോണ താരങ്ങളായ ജെറാര്‍ദ് പിക്വെ അടക്കമുള്ളവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.ന്യൂകാംപും പലപ്പോഴും സ്‌പെയിനെതിരായ പ്രതിഷേധങ്ങള്‍ക്ക് വേദിയായി.