SHARE

ഈ സീസൺ തുടക്കത്തിലാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആക്രമണസഖ്യത്തിൽ നിന്ന് വിട്ട് നെയ്മർ പാരീസ് സെന്റ് ജെർമനിലേക്ക് ചേക്കേറിയത്. പാരീസിൽ മികച്ച പ്രകടനം നടത്തിയ നെയ്മറിപ്പോൾ പരിക്കിനെ തുടർന്ന് വിശ്രമത്തിലാണ്. സീസണിലെ എല്ലാ മത്സരങ്ങളും നഷ്ടമായ നെയ്മർ ലോകകപ്പിനുള്ള ടീമിലേക്കേ മടങ്ങിയെത്തൂ. എന്നാൽ വിശ്രമത്തിലിരിക്കുന്ന നെയ്മർ പങ്കുവെച്ച ഒരു ട്വിറ്റർ പോസ്റ്റാണ് ഇപ്പോൾ ചർച്ചാവിഷയം.

”ഞാനും എന്റെ സുഹൃത്ത് ലയണൽ മെസിയും ഒന്നിക്കുമ്പോൾ വലിയ കാര്യങ്ങൾ സംഭവിക്കും, കാത്തിരിക്കൂ.. ഉടൻ തന്നെ കൂടുതൽ വിവരങ്ങൾ ഞാൻ പങ്കുവെയ്ക്കാം”, ഇതായിരുന്നു നെയ്മറുടെ ട്വീറ്റ്. നെയ്മറും മെസിയും ഒന്നിച്ചുള്ള ചിത്രം ഇതിനൊപ്പം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റ് ഇപ്പോൾ തന്നെ വൈറലായിക്കഴിഞ്ഞു.

നെയ്മർ ബാഴ്സയിലേക്ക് മടങ്ങുമെന്നാമോ, അതോ മെസി പി.എസ്.ജിയിലെത്തുമെന്നാണോ എന്താണ് ട്വീറ്റിന്റെ ലക്ഷ്യമെന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് ആരാധകർ. എന്നാൽ കളിക്കളത്തിലല്ലാതെ ഇരുവരും ചേർന്ന് എന്തെങ്കിലും സംരംഭം തുടങ്ങുന്നതാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും വാദമുണ്ട്. എന്തായാലും കൂടുതൽ വിവരങ്ങൾ നെയ്മർ തന്നെ അറിയിക്കാമെന്ന് പറഞ്ഞ് സ്ഥിതിക്ക് കാത്തിരിക്കുകയാണ് ആരാധകർ.