SHARE

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാവുന്ന താരമാണ് സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിനെന്നും ലോകകപ്പ് പോലൊരു വേദിയിൽ അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ടീമിന്‌ ഗുണപ്രദമാകുമെന്നും മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കുൽദീപ്‌യാദവിനേയോ, യുസ്വേന്ദ്ര ചഹലിനേയോ ടീമിൽ നിന്ന്‌ മാറ്റേണ്ട അവസ്ഥ വന്നാൽ അശ്വിനെ ടീമിലേക്ക് പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെയാണ്‌ ഗംഭീർ ഇക്കാര്യങ്ങൾ പറഞ്ഞത്.

“ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താൻ കഴിയുന്ന താരമാണ് രവിചന്ദ്രൻ അശ്വിൻ. 300 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടുള്ള ഇന്ത്യയുടെ പ്രീമിയർ സ്പിന്നറാണ് അദ്ദേഹം. എന്നെ സംബന്ധിച്ചിടത്തോളം കുൽദീപിനോ ചഹലിനോ പകരം താരത്തെ ആവശ്യമായി വന്നാൽ താൻ തിരഞ്ഞെടുക്കുക അശ്വിനെയാവും. ഇന്ത്യയ്ക്ക് വേണ്ടി നിരവധി ടൂർണമെന്റുകൾ കളിക്കുകയും ജയിക്കുകയും ചെയ്ത താരമാണ് അശ്വിൻ, ഈ പരിചയസമ്പത്ത് ടീമിന് വളരെയധികം ഗുണം ചെയ്യും.” ഈയടുത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഗംഭീർ പറഞ്ഞു നിർത്തി.

-Advertisement-

അതേ സമയം ഇന്ത്യയ്ക്ക് വേണ്ടി 2011 ൽ ശ്രീലങ്കയ്ക്കെതിരെ കളിച്ച് ഏകദിന അരങ്ങേറ്റം കുറിച്ച താരമാണ്അശ്വിൻ. 2017 ൽ കുൽദീപ് യാദവും, യുസ്വേന്ദ്ര ചഹലും വരുന്നത് വരെ ഇന്ത്യൻ ടീമിലെ അവിഭാജ്യ ഘടകമായിരുന്ന അശ്വിൻ 111 ഏകദിന മത്സരങ്ങളിൽ 150 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.