SHARE

ബ്രസീല്‍ സൂപ്പര്‍ താരങ്ങളിലൊരാളായ വില്യനെ ഇത്തവണ ക്ലബിലെത്തിക്കാന്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ ശ്രമിക്കുന്നുണ്ട്. റഷ്യയില്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടാനുള്ള തിരക്കിലാണ് ബ്രസീലും വില്യനും. പത്രസമ്മേളനത്തില്‍ ബാഴ്‌സ പ്രവേശത്തെക്കുറിച്ച് വില്യനോട് ചോദ്യങ്ങളുയര്‍ന്നു. ലാലിഗയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം തന്നെ വില്യന്‍ നല്കുകയും ചെയ്തു.

ഇപ്പോള്‍ അതിനെപ്പറ്റി ആലോചിക്കുന്നില്ല. ലോകകപ്പിന് ശേഷമേ ഈ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ഉണ്ടാകുകയുള്ളൂ. നവമാധ്യമങ്ങളില്‍ അടക്കം പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. പക്ഷെ അതിനൊന്നും പ്രതികരിക്കേണ്ട സമയമല്ല ഇത്. ഇപ്പോള്‍ ലോകകപ്പില്‍ ബ്രസീലിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് ശ്രമിക്കുന്നത്-വില്യന്‍ പറഞ്ഞു.

നിലവില്‍ തനിക്ക് ബാഴ്‌സലോണയുടെ ഓഫറുകളൊന്നും ഒന്നും ലഭിച്ചിട്ടില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലീഷില്‍ പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ താരമാണ് വില്യന്‍. സ്പാനിഷ് ലീഗില്‍ ഒരു ടീമില്‍ യൂറോപ്പിന് പുറത്തുനിന്നും മൂന്ന് താരങ്ങള്‍ക്കേ കളിക്കാനാകു.