SHARE

ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. ചെന്നൈയിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ടി20 മത്സരങ്ങളും തോറ്റ വിൻഡീസ് ആശ്വാസജയത്തിനാണ് ഇറങ്ങുന്നത്.

രണ്ട് മാറ്റങ്ങളുമായണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ കളിച്ച കുൽദീപ് യാദവ് ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം അനുവദിച്ചു. ഇവർക്ക് പകരമായി വാഷിങ്ടൺ സുന്ദറും, യുസ്വേന്ദ്ര ചാഹലും ടീമിലിടം നേടി. ടി 20യിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇതിനാൽ തന്നെ മത്സരം അപ്രസ്ക്തമാണ്. എങ്കിലും വിജയം മാത്രമാണ് ലക്ഷ്യമെന്ന് നായകൻ രോഹിത് ശർമ പറയുന്നു

മാറ്റങ്ങളൊന്നുമില്ലാതെയാണ് വെസ്റ്റ് ഇൻഡീസ് ഇറങ്ങുന്നത്. കൂടുതൽ താരങ്ങൾക്ക് അവസരം നൽകാൻ വിൻഡീസ് ഈ മത്സരം ഉപയോ​ഗിച്ചേക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.