SHARE

ഇന്ത്യൻ താരം രോഹിത് ശർമ്മ ഏകദിന, ടി20 മത്സരങ്ങളിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണെന്നും നിശ്ചിത ഓവർ മത്സരങ്ങളിൽ താൻ തിരഞ്ഞെടുക്കുന്ന എക്കാലത്തെയും മികച്ച ടീമിൽ അദ്ദേഹവുമുണ്ടാകുമെന്നും വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. കഴിഞ്ഞ ദിവസം ന്യൂസ് 18 നോട് സംസാരിക്കവെയാണ് ഇക്കാര്യത്തിൽ ലാറ തന്റെ അഭിപ്രായം വ്യക്തമാക്കിയത്‌.

ഏകദിന, ടി20 മത്സരങ്ങളിൽ രോഹിതിന്റെ ഫോം അവിസ്മരണീയമാണെന്നും, ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായി അദ്ദേഹത്തെ നിസംശയം ചൂണ്ടിക്കാണിക്കാമെന്നും പറയുന്ന ലാറ, ഇന്ത്യയുടെ മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും മികച്ച ഏകദിന, ടി20 ഇലവനിൽ ഉൾപ്പെടുത്താൻ കഴിയുന്ന താരമാണ് രോഹിതെന്നും കൂട്ടിച്ചേർത്തു.