കളിമണ് കോർട്ടിലെ ഏറ്റവും വലിയ ടെന്നീസ് പോരാട്ടമായ ഫ്രഞ്ച് ഓപ്പണിൽ ലോക ഒന്നാം നമ്പർ വനിതാ താരത്തിനെതിരെ അട്ടിമറിയിലേക്ക് നീങ്ങവേ ചൈനയുടെ ചാൻ ഷിൻവെൻ ആർത്തവ വേദനയാൽ തോൽവി നേരിട്ടു ഇതോടെ ഒരു പുരുഷനായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നതായി താരം പ്രതികരിച്ചു.
പോളണ്ട് താരമായ ഇഗ ശ്യംതെക്കിനെതിരായ ആദ്യ സെറ്റ് നേടി തകർപ്പൻ പ്രകടനമാണ് 74 റാങ്കുകാരിയായ ഷിൻവെൻ നേടിയത് എന്നാൽ അതിന് ശേഷം ആർത്തവ വേദന അനുഭവപ്പെട്ട താരം മത്സരം കൈവിട്ടു. 3 -0 പൂജ്യത്തിന് പിന്നിലായതോടെ ഷിൻവെൻ ഇടവേളയെടുക്കുയും പിന്നീട് മെഡിക്കൽ റൂമിൽ പോയ ശേഷമാണ് വീണ്ടും എത്തിയത്.
എനിക്ക് മികച്ച കളി പുറത്തെടുക്കാനായില്ല വയറു വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.സ്ത്രീകൾക്കുണ്ടാവുന്നതാണ് അതിനെതിരെ ഒന്നും ചെയ്യാനില്ല കോർട്ടിൽ ഒരു പുരുഷനായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി എന്നും ചൈനീസ് താരം പറഞ്ഞു