ക്രൊയേഷ്യയുടെ സൂപ്പർ താരം ഇവാൻ പെരിസിച്ചിനെ സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ടോട്ടൻഹാം ഹോട്സ്പർ.ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിൽ നിന്നാണ് പെരിസിച്ചിനെ ടോട്ടനം സ്വന്തമാക്കിയത്.ഇന്ററുമായുള്ള കരാർ അവസാനിച്ച പെരിസിച് ഫ്രീ ട്രാൻസ്ഫറിലൂടെ രണ്ടു വർഷ കരാറിലാണ് ടോട്ടനവുമായി ഒപ്പ് വെച്ചത്
അന്റോണിയോ കോണ്ടയുടെ കീഴിൽ ടോട്ടൻഹാം ഈ സീസണിൽ ടീമിലെത്തിക്കുന്ന ആദ്യ താരമാണ് പെരിസിച് കൊണ്ടയുടെ പ്രധാന ശിഷ്യന്മാരിൽ ഒരാളായിരുന്നു പെരിസിച്ച് ഇന്ററിനായി കോണ്ടയുടെ കീഴിൽ താരം കീരീടം നേടുകയും ചെയ്തിരുന്നു. ആ ബന്ധമാണ് ചെൽസി നോട്ടമിട്ടിരുന്ന താരത്തെ ടോട്ടനത്തിൽ എത്തിക്കാൻ സഹായമായത്